കൊച്ചി :ലൈഫ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കരനെ അഞ്ച് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കണം. ശാരീരിക സ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യലിന് ഇടവേള നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 3.80 കോടിയുടെ കോഴ ഇടപാടാണ് ലൈഫ് മിഷനില്‍ നടന്നിരിക്കുന്നതെന്നാണ് ഇഡി റിപ്പോര്‍ട്ട്.
ഒരു കോടിരൂപയാണ് ശിവശങ്കരന് കമ്മീഷന്‍ലഭിച്ചത്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വപ്നയെ ജോലിയില്‍ എടുത്തതെന്ന് ശിവശങ്കറിന്റെ വാട് സാപ് സന്ദേശത്തില്‍ ഉള്ളതായും പറയുന്നു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഞ്ചാം പ്രതിയാക്കിയാണ് ഇഡി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുവരെ ആറ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. കള്ളപ്പണ ഇടപാട് കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനെ കൂടി ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഈ നടപടി. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ യുണിടാക് കമ്പനിയുമായി പരിചയപ്പെടുത്തിയത് യദുവാണെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. മൂന്ന് ലക്ഷം രൂപയാണ് യദുവിന് ലൈഫ് മിഷന്‍ ഇടപാടില്‍ കോഴയായി ലഭിച്ചത്. കേസില്‍ 3.38 കോടിയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കരന് ഒരു കോടി രൂപയാണ് കോഴയായി ലഭിച്ചത്. സരിത്ത്, സന്ദീപ് എന്നിവര്‍ക്കായി 59 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേര്‍ത്തിട്ടുണ്ട്.
ചൊവ്വാഴ്ച 12 മണിക്കൂറോളം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധ രാത്രിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ താമസിപ്പിച്ച ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കും. അതിനായി രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവ ശങ്കര്‍ പ്രധാന ആസൂത്രകന്‍ ആണെന്നും. കോഴപ്പണം ശിവശങ്കര്‍ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ പണം ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 25 ലക്ഷം രൂപ കോഴിയായി നല്‍കിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും പറയുന്നുണ്ട്. അതേസമയം സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: