കൊച്ചി: കൊച്ചി ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന. കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മീന്‍ പിടികൂടി. കര്‍ണാടകയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന പഴകിയ മീനാണ് പിടികൂടിയത്. നല്ലതിനൊപ്പം കൂട്ടിക്കലര്‍ത്തി വില്‍പ്പനയ്ക്ക് എത്തിച്ചതാണ് ഇത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും പഴകിയ മീന്‍ വില്പ്പനയക്ക് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. രാവിലെ ഏഴ് മണിയോടെ മാര്‍ക്കറ്റില്‍ എത്തിയ ഉദ്യേഗസ്ഥന് കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന മീന്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനു മുന്‍പ് പരിശോധിക്കുകയായിരുന്നു. തുടര്‍നടപടിക്കായി ലോറിയും പഴകിയ മീനും കോര്പ്പറേഷന് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: