പട്ന: പ്രധാനമന്ത്രിക്ക് ഭയമുണ്ടെങ്കില്‍ സൈന്യത്തില്‍ മുസ്ലിങ്ങള്‍ക്ക് 30 ശതമാനം സംവരണം നല്‍കാന്‍ ജെഡിയു നേതാവ് ഗുലാം റസൂല്‍ ബല്യാവി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയാണ് ജെഡിയും. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഈ പ്രസ്താവനയെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തള്ളിക്കളഞ്ഞു. എന്തും വിളിച്ചുപറയുന്ന സ്വഭാവമുള്ളയാളാണ് ഗുലാം റസൂലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
നേരിട്ട് ഗുലാം റസൂലിനെ കാണുമ്പോള്‍ വിശദീകരണം തേടുമെന്നും നിതീഷ് പറഞ്ഞു. സൈന്യത്തെ ബന്ധപ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം ഗുലാം റസൂലിനെ താക്കീത് ചെയ്തു.
പ്രവാചകന് നേരെ വിരലുകള്‍ നീണ്ടാല്‍ മുസ്ലിങ്ങള്‍ ഓരോ നഗരത്തെയും കര്‍ബാലയാക്കുമെന്നും ഗുലാം റസൂല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഈ വിവാദപരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: