തിരുവനന്തപുരം : കെട്ടിട നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. 14 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത് പണം തട്ടിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. ഡയറക്ടര്‍മാരെ ഉള്‍പ്പെടെ പ്രതികളാക്കിയാണ് അന്വേഷണം.
തിരുവനന്തപുരത്തായി മൂന്ന് സ്ഥലങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തുന്നത്. ആക്കുളത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തിനെന്ന പേരില്‍ 14 കോടി രൂപ ഹീര കണ്‍സ്ട്രക്ഷന്‍സ് എസ്ബിഐയില്‍ നിന്നും വായ്പ്പയെടുത്തിരുന്നു. മൂന്ന് വഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്ന ഉപാധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം ഉള്‍പ്പെടെ ഈട് വെച്ചാണ് വായ്പയെടുത്തത്.
നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സിബിഐ നേരത്തേ കേസ് എടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസ്, നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം, ഹീര കണ്‍സ്ട്രക്ഷന്റെ കീഴിലുള്ള കോളേജ് എന്നിവടങ്ങളിലാണ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: