മുംബൈ: ഐപിഎല്‍ വനിതാ താരലേലത്തില്‍ കോടിപതികളായി 18 പേര്. ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സ്മൃതിയെ 3.4 കോടിരൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് സ്വന്തമാക്കിയത്. ബൗളര്‍ രേണുക സിങ്ങിനെ 1.5 കോടിരൂപയ്ക്കും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെ 1.9 കോടിക്കും ഓസ്ട്രേലിയന്‍ താരം എല്ലിസെ പെറിയെ 1.7 കോടിക്കും റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി.
ഇംഗ്ലണ്ട് താരം നതാലി സ്കീവറാണ് വിലയേറിയ രണ്ടാമത്തെ താരം. 3.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് സ്കീവറെ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ 1.8 കോടി രൂപ മുടക്കിയും പൂജാ വസ്ത്രാകറിനെ 1.9 കോടിക്കും യാസ്തിക ഭാട്ട്യയെ 1.5 കോടിക്കും ന്യൂസിലാന്‍ഡ് താരം അമേലിയ കെറിനെ ഒരു കോടിക്കും മുംബൈ ഇന്ത്യന്‍സ് സ്വന്തം പാ
ളയത്തിലെത്തിച്ചു. ജെമീമ റോഡ്രിഗസിനെ 2.2 കോടി മുടക്കി ദല്‍ഹി ക്യാപ്പിറ്റല്‍സാണ് സ്വന്തമാക്കിയത്. രണ്ട് കോടി മുടക്കി അണ്ടര്‍ 19 വനിതാ ടി 20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച ഷഫാലി വര്‍മയെയും ഓസീസ് താരം മെഗ് ലാനിങിനെ 1.1 കോടിക്കും ദക്ഷിണാഫ്രിക്കന്‍ താരം മാരിസാനെ കാപ്പിനെ ഒന്നരക്കോടിക്കും ദല്‍ഹി സ്വന്തമാക്കി.
ഇന്ത്യന്‍ ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയെ 2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. ദേവിക വൈദ്യയെ 1.4 കോടിക്കും ഓസ്ട്രേലിയയുടെ താലിയ മക്ഗ്രാത്തിനെ 1.4 കോടിക്കും ഗ്രേസ് ഹാരിസിനെ 75 ലക്ഷത്തിനും ഇംഗ്ലീഷ് താരം സോഫി എക്ലസ്റ്റോണിനെ 1.8 കോടിക്കും ദക്ഷിണാഫ്രിക്കന്‍ താരം ഷബ്നിം ഇസ്മയിലിനെ ഒരു കോടിക്കും യുപി വാരിയേഴ്സ് പാളയത്തിലെത്തിച്ചു. ഓസീസ് താരങ്ങളായ ആഷ്ലി ഗാര്‍ഡനറെ 3.2 കോടിക്കും ബെത്ത് മൂണിയെ രണ്ട് കോടിക്കും ഗുജറാത്താണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: