ലഖ്നൗ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജന ജീവിതത്തെ പുരോഗതിയിലേക്കു കൊണ്ടുവരുന്നതിനു സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കുറച്ച് വര്‍ഷങ്ങളായി, സാങ്കേതികവിദ്യ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നോവില്‍ ജി-20 രാജ്യങ്ങളുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഇത് യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും യുഗമല്ലെന്നും രാജ്യത്തിന്റെയും ലോകത്തെ തന്നെയും യുവാക്കളുടെ ഭാവി രൂപപ്പെടുത്താനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി രേന്ദ്ര മോദി പറയുന്നു,’ ഐടി സഹമന്ത്രി പറഞ്ഞു. ലോകത്തിലെ യുവതലമുറയുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ജി20 യില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളും സാങ്കേതിക മേഖലയിലെ നയരൂപീകരണ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. .
അടുത്ത ദശകം ടെക്നോളജി മേഖലയിലെ പുരോഗതിയുടെയും അവസരങ്ങളുടെയും ദശകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു, ഇന്ത്യ ടെക്കേഡ് എന്ന് വിശേഷിപ്പിക്കുന്നു. .
ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡിജിറ്റല്‍ സാങ്കേതികവിദ്യയെക്കുറിച്ചും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചും നിലനിന്നിരുന്ന ധാരണകളെയും രാജീവ് ചന്ദ്രശേഖര്‍ പരാമര്‍ശിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നത് പാശ്ചാത്യരാജ്യങ്ങളിലെ ഏതാനും വന്‍കിട കമ്പനികളുടേയും ചില രാജ്യങ്ങളുടേയും മേഖലയാണ് എന്നാണ് ഒരു കാലത്ത് കരുതപ്പെട്ടിരുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ മൂന്ന് ലക്ഷ്യങ്ങള്‍ അദ്ദേഹം മുന്നില്‍ക്കണ്ടിരുന്നു. അതില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ജനങ്ങളെ ശാക്തീകരിക്കുക, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, സാങ്കേതികവിദ്യ പരിമിതമായ രാജ്യങ്ങള്‍ക്ക് അത് ലഭ്യമാക്കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇന്ന് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും പരിപാടികളിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയാണെന്നും രാജ്യത്തെ സാധാരണ പൗരന്മാര്ക്ക് പോലും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെന്നാല്‍ ഒരു നിഷ്ക്രിയ ജനാധിപത്യ രാജ്യമായി കരുതിയിരുന്ന ധാരണ ഇപ്പോള്‍ മാറിയെന്നും അതില്‍ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സംഭാവനയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.ഇന്റര്‍നെറ്റ് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു. നിലവില്‍ ഇന്ത്യയില്‍ 80 കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും താമസിയാതെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 1.2 ബില്യണ്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ് , മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: