ബെംഗളൂരു: കര്‍ണ്ണാടക സുരക്ഷിതമാക്കാന്‍ ബിജെപി കര്‍ണ്ണാടകത്തില്‍ തുടര്‍ഭരണം നേടണമെന്നും നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ് കൂടുതല്‍ ഒന്നും പറയേണ്ടല്ലോ എന്ന അമിത് ഷായുടെ പ്രസ്താവനയില്‍ കൂടുതല്‍ ഞെട്ടിയത് കേരളത്തിന്റെ ഇടത് നേതാക്കള്‍.
കേരളത്തില്‍ നിന്നും നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ ഈ പരോക്ഷവിമര്‍ശനം. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് എക്കാലത്തും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചെന്നും 1700 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വെറുതെവിട്ടുമെന്നും അമിത് ഷാ വിമര്‍ശിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെയും കേരളത്തിലെ മതമൗലികവാദ സാഹചര്യങ്ങളെയും കടന്നാക്രമിച്ച അമിത് ഷായുടെ പ്രസ്താവനയില്‍ നിന്നും മുതലെടുക്കാനായിരുന്നു ഇടത് പക്ഷ നേതാക്കളുടെ ശ്രമം. അമിത് ഷാ കര്‍ണ്ണാടകയിലെ പുത്തൂരില്‍ നടത്തിയ ഈ പ്രസ്താവനയ്ക്കെതിരെ മഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസും പ്രതികരിച്ചിരുന്നു. കേരളം ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലമാണെന്നായിരുന്നു പിണറായി വിജയന് തിരിച്ചടിച്ചത്.
കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്ന് കെ.സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: