ചെന്നൈ:എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം) തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശപ്രവര്‍ത്തകനായ നെടുമാരന്.
തമിഴ് വംശത്തിന്റെ മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമന്നും നെടുമാരന് പറഞ്ഞു. തഞ്ചാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെടുമാരന്റെ ഈ വെളിപ്പെടുത്തല്‍. ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും മാറിയ ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തില്‍ നിന്നും പുറത്തായതും എല്‍ടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാന്‍ പ്രേരണനല്‍കുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവന്‍ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നല്‍കണമെന്നും നെടുമാരന് ആവശ്യപ്പെട്ടു.
വേലുപ്പിള്ള പ്രഭാകരന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വേള്‍ഡ് ഫെഡറേഷന് ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് കൂടിയായ പി.നെടുമാരന് പറഞ്ഞു. അദേഹം എവിടെയാണ് ഉള്ളതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വേള്‍ഡ് ഫെഡറേഷന് ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരന്. പറഞ്ഞു.
എല്‍ടിടിഇയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വേട്ടയാടുന്നതിന്റെ ഭാഗമായി, വടക്കന്‍ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവൈക്കല്‍ വെച്ച് 2009 മെയ് 18ന് എല്‍ടിടിഇ തലവന്‍ പ്രഭാകരന് ശ്രീലങ്കന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന പ്രഖ്യാപിച്ചിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് മുരളീധരന് തിരിച്ചറിഞ്ഞുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ശ്രീലങ്കന്‍ സേന തന്നെ മേയ് 19ന് പ്രഭാകരന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചിരുന്നു.
തമിഴ്നാട് കേന്ദ്രീകരിച്ച് എല്‍ടിടിഇ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് പ്രഭാകരന് ജീവിച്ചിരിക്കുന്നതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൂടുതല്‍ എല്‍ടിടിഇ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് ചേക്കേറുന്നതായും ആശങ്കാ ജനകമായ വാര്‍ത്തകള്‍ പരിന്നിരുന്നു. അതിനിടയിലാണ് നെടുമാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഈ വാര്‍ത്തയോട് ഇതുവരെ ശ്രീലങ്കന്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല.
ശ്രീലങ്കയില്‍ ചൈന പിടിമുറുക്കകയാണ്. ഇന്ത്യയെ ശത്രുവായി കണ്ടുള്ള നിക്ഷേപപദ്ധതികളാണ് ചൈന ശ്രീലങ്കയില്‍ പ്രോത്സാഹിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ചൈന അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പേ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കണം. എല്‍ടിടിഇയ്ക്ക് കരുത്തുണ്ടെങ്കില്‍ ഇന്ത്യയ്ക്കെതിരായ ഒരു ശക്തിയെയും ശ്രീലങ്കയില്‍ ആധിപത്യം നേടാന്‍ സമ്മതിക്കില്ല. – നെടുമാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: