ബെംഗളൂരു: യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസ്സി ഷാർജെ ഡെഫയർ അംബാസ്സഡർ എലിസബത്ത് ജോൺസിൻറെ നേതൃത്വത്തിൽ എക്കാലത്തെയും വലിയ യു.എസ്. പ്രതിനിധി സംഘമാണ് ഇത്തവണത്തെ ഏറോ ഇന്ത്യയിൽ ബെംഗളൂരുവിൽ പങ്കെടുക്കുന്നത്.
“ഏറോ ഇന്ത്യയിൽ പങ്കെടുക്കുന്ന എക്കാലത്തെയും വലിയ യു.എസ്. പ്രതിനിധി സംഘത്തെ നയിക്കുന്നത് ഒരംഗീകാരമാണ്. യു.എസ്. സൈന്യത്തിനും വ്യവസായ മേഖലക്കും കൈവശമായുള്ള ലോകോത്തര ഉപകരണങ്ങളും പരിശീലന മുറകളും ശേഷിയും പരസ്പരപ്രവർത്തനക്ഷമതയും യു.എസ്. സംഘം ഏറോ ഇന്ത്യയിൽ പ്രദർശിപ്പിക്കും. ഇന്ത്യ പ്രതിരോധ ശേഷി നവീകരിക്കുമ്പോൾ തീർച്ചയായും ഞങ്ങൾ അതിൽ പങ്കാളികളാകാൻ താത്പര്യപ്പെടുന്നു. ഇരു രാജ്യങ്ങൾക്കും പൊതുവായ പ്രയോജനങ്ങളുണ്ടാകുന്ന സഹകരണ ഉത്പ്പാദന, പൊതുവികസന പങ്കാളിത്തങ്ങളിൽ ഞങ്ങൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ സുരക്ഷിതവും സമൃദ്ധവും തുറവിയുള്ളതും സ്വതന്ത്രവുമായ ഇൻഡോ-പസിഫിക് മേഖല ഉറപ്പ് വരുത്തുന്നതിന് അത്യന്താപേക്ഷിതമായ ഒരു പങ്കാളിയായാണ് ഇന്ത്യയെ ഞങ്ങൾ കാണുന്നത്,” അംബാസ്സഡർ എലിസബത്ത് ജോൺസ് പറഞ്ഞു.
യു.എസ്. സൈന്യത്തിലെ അംഗങ്ങളും പ്രധാന വിമാനങ്ങളും ഏറോ ഇന്ത്യയുടെ ഭാഗമാകും.
ഏറോ മെറ്റൽസ് അലയൻസ്, അസ്‌ട്രോനോട്ടിക്‌സ് കോർപ്പറേഷൻ ഓഫ് അമേരിക്ക, ബോയിങ്, ജി.ഇ. ഏറോസ്പേസ്, ജനറൽ അറ്റോമിക്‌സ് ഏറോനോട്ടിക്കൽ സിസ്റ്റംസ്, ഹൈ-ടെക് ഇമ്പോർട്ട് എക്സ്പോർട്ട് കോർപ്പറേഷൻ, ജോണൽ ലാബറട്ടറീസ്, കാൾമൻ വേൾഡ് വൈഡ്, ലോക്ഹീഡ് മാർട്ടിൻ, പ്രാറ്റ് & വിറ്റ്നി, ടി.ഡബ്ള്യു. മെറ്റൽസ് എന്നിങ്ങനെ നിരവധി പ്രമുഖ അമേരിക്കൻ ഡിഫൻസ് കമ്പനികൾ യു.എസ്.എ. പാർട്ണർഷിപ്പ് പവലിയനിൽ സാന്നിധ്യവുമായി ഏറോ ഇന്ത്യ 2023ൽ പങ്കെടുക്കുന്നുണ്ട്. യെലഹങ്ക എയർ ഫോഴ്‌സ് ബേസിലുള്ള ഹാൾ എ-യിലാണ് യു.എസ്.എ. പാർട്ണർഷിപ്പ് പവലിയൻ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ഏറോ ഇന്ത്യക്ക് യു.എസ്. നൽകുന്ന പിന്തുണ വിളിച്ചറിയിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്‌സ് ബാൻഡ് ഓഫ് പസിഫിക് സംഘത്തിൻറെ ഏഴംഗ സംഗീത ബാൻഡ് “ഫൈനൽ അപ്പ്രോച്ച്” ഫെബ്രുവരി 16ന് ഏറോ ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കും. ബെംഗളൂരുവിൽ മറ്റു പലയിടങ്ങളിലും “ഫൈനൽ അപ്പ്രോച്ച്” പരിപാടി അവതരിപ്പിക്കുന്നുണ്ട്.
ഏറോ ഇന്ത്യയിലെ ശക്തമായ യു.എസ്. സാന്നിധ്യം യു.എസ്.-ഇന്ത്യ പ്രതിരോധ പങ്കാളിത്തെ കൂടുതൽ ദൃഢമാക്കുകയും ഇൻഡോ-പസിഫിക് മേഖലയുടെ സുരക്ഷാ ഉറപ്പാക്കുന്നതിൽ അമേരിക്കയുടെ പ്രതിബദ്ധത പ്രദർശിപ്പിക്കുകയും പരസ്പരപ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം യു.എസ്. സൈന്യത്തിൻറെ ബഹുമുഖ യുദ്ധശേഷി പ്രദർശിപ്പിക്കാനും വഴി തെളിക്കുന്നു. പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത് പോലെ, “നമ്മുടെ രാജ്യങ്ങളുടെ ഭാവി, ഈ ലോകത്തിൻറെ തന്നെ ഭാവി, സ്വതന്ത്രവും തുറവിയുള്ളതുമായ ഇൻഡോ-പസിഫിക് മേഖലയുടെ നിലനിൽപ്പിനെയും അഭിവൃദ്ധിപ്പെടലിനെയും ആശ്രയിച്ചിരിക്കും.”
യു.എസ്. ഗവൺമെൻറ് പ്രതിനിധി സംഘത്തിൽ ഉള്ളവർ:
- അംബാസ്സഡർ എലിസബത്ത് ജോൺസ്, ഷാർജെ ഡെഫയർ, യു.എസ്. മിഷൻ ഇന്ത്യ
- ജെഡഡായ പി. റോയൽ, പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറി ഓഫ് ഡിഫൻസ് ഫോർ ഇൻഡോ-പസിഫിക് സെക്യൂരിറ്റി അഫയേഴ്സ്
- റെയർ അഡ്‌മിറൽ മൈക്കിൾ ബേക്കർ, സീനിയർ ഡിഫൻസ് ഒഫീഷ്യൽ, യു.എസ്. എംബസ്സി ന്യൂഡൽഹി
- മിറാ റെസ്‌നിക്, ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ റീജിയണൽ സെക്യൂരിറ്റി, ബ്യൂറോ ഓഫ് പൊളിറ്റിക്കൽ-മിലിറ്ററി അഫയേഴ്സ്
- ജൂഡിത്ത് റേവിൻ, കോൺസുൽ ജനറൽ, യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ
- ജസ്റ്റിൻ കെ. മക്‌ഫാർളിൻ, ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറി ഓഫ് ഡിഫൻസ്, ഇൻഡസ്ട്രിയൽ ബേസ് ഡെവലപ്മെൻറ് ആൻഡ് ഇന്റർനാഷണൽ എൻഗേജ്മെൻറ്
- മൈക്കിൾ എഫ്. മില്ലർ, ഡെപ്യൂട്ടി ഡയറക്ടർ, ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി
- മേജർ ജനറൽ ജൂലിയൻ സി. ചീറ്റർ, അസിസ്റ്റൻറ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി, എയർ ഫോഴ്‌സ്, ഇന്റർനാഷണൽ അഫയേഴ്സ്
- ബ്രിഗേഡിയർ ജനറൽ ജോയൽ ഡബ്ള്യു. സഫ്രാനെക്, ഡയറക്ടർ ഓഫ് എയർ ഫോഴ്‌സ് സെക്യൂരിറ്റി അസ്സിസ്റ്റൻസ് ആൻഡ് കോഓപ്പറേഷൻ ഡിറക്ടറേറ്റ് ആൻഡ് ഡയറക്ടർ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ്, എയർ ഫോഴ്‌സ് മെറ്റീരിയൽ കമാൻഡ്
- കാർലാ ഹോൺ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് നേവി ഇന്റർനാഷണൽ പ്രോഗ്രാംസ് ഓഫീസ്
- ജെ. മാരിയോ മിറാൻഡ, ഡയറക്ടർ ഓഫ് ടെക്നോളജി, സെക്യൂരിറ്റി, ആൻഡ് കോഓപ്പറേറ്റീവ് പ്രോഗ്രാംസ്, നേവി ഇന്റർനാഷണൽ പ്രോഗ്രാംസ് ഓഫീസ്
- ക്യാറി അരുൺ, കൗൺസിലർ ഫോർ കൊമേർഷ്യൽ അഫയേഴ്സ്, യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ
- പീറ്റർ ഇവാൻസ്, ഡെപ്യൂട്ടി ഡയറക്ടർ, റീജിയണൽ സെക്യൂരിറ്റി ആൻഡ് ആംസ് ട്രാൻസ്ഫേഴ്സ്, യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: