ഇടുക്കി : കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പത്് സ്റ്റാഫ് കൗണ്‍സില്‍. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചന് ഉള്‍പ്പടെ 42 പേരാണ് മൂന്നാറിലേക്ക് ഉല്ലാസ യാത്ര പോയത്. യാത്രയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയും ഞായറും അവധി ആയതിനാല്‍ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ വെള്ളിയാഴ്ച കൂടി ലീവെടുത്ത് ഉല്ലാസ യാത്രയ്ക്കായി പോവുകയായിരുന്നു. 3000 രൂപയാണ് ജീവനക്കാര്‍ യാത്രാ ചെലവിനായി നല്‍കിയത്. വെള്ളിയാഴ്ച 60 ജീവനക്കാരുള്ള ഓഫീസില്‍ 21 പേര് മാത്രമാണ് ജോലിക്കെത്തിയത്.
സംഭവത്തില്‍ റവന്യൂ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ തഹസില്‍ദാരോട് വിശദീകരണം തേടിയിരുന്നു. ഓഫീസില്‍ ഹാജരാകാത്ത മുഴുവന്‍ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തിരമായി നല്‍കാനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജീവനക്കാരുടെ യാത്രക്ക് സ്പോണ്സര് ഉണ്ടോ എന്നതും കളക്ടര്‍ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
താലൂക്ക് ഓഫീസില്‍ എംഎല്‍എ കെ.യു. ജനീഷ്കുമാര്‍ എത്തിയതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. അതോടെയാണ് തഹസില്‍ദാര്‍ അടക്കം ഉല്ലാസയാത്ര പോയിരിക്കുകയാണെന്ന് മനസിലായത്. തുടര്‍ന്ന് എംഎല്‍എ തഹസില്‍ദാറെ വിളിച്ച് ക്ഷുഭിതനായി. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് എടുക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു.
ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. എംഎല്‍എ മൂന്‍കൂട്ടി വിളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് അറിയച്ചിട്ടാണ് തഹസില്‍ദാര്‍ അവധിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: