കൊച്ചി: സ്വര്‍ണക്കടത്തിനായി വിചിത്ര മാര്‍ഗം കണ്ടെത്തിയ യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിച്ച യുവതി ആണ് പിടിയിലായത്. റിയാദില്‍ നിന്നെത്തിയ യുവതി 582 ഗ്രാം സ്വര്‍ണമാണ് കടത്തിയത്.
30 ലക്ഷത്തോളം രൂപയാണ് ഇതിന് വില വരുന്നത്.സ്വര്‍ണം ഒളിപ്പിക്കുന്നതിനായി പെയിന്റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആര്‍ത്തവം സൃഷ്ടിക്കുകയായിരുന്നു. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ദേഹപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ആര്ത്തവത്തിലാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. പിന്നാലെ നടത്തിയ പരിശോധനയില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, മറ്റൊരു യാത്രക്കാരനില്‍ നിന്ന് 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഖത്തര്‍ എയര്‍വേസിന്റെ ഫ്ളൈറ്റില്‍ ഇറ്റലിയില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. 480.25 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: