കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തില്‍ ഒരു കേന്ദ്രമന്ത്രിയുടെ വീടിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തില്‍ ഒരു കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടെ ജീവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. അതിനാല്‍ സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യമാണ്. ആരാണോ വീടിന് നേരെ ആക്രമണം നടത്തിയത്, അവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. സംഭവത്തില്‍ അസ്വാഭാവികതയോ, രാഷ്ട്രീയ ഗൂഢാലോചനയോ ഉണ്ടോയെന്ന് പരിശോധിക്കണം. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ഇതിനായുള്ള നടപടികള്‍ ശക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
മുരളീധരന്റെ ഉള്ളൂരുള്ള വീടിന് നേരെ ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇതില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടിന് മുകളിലേക്ക് ടെറസുവഴി അതിക്രമിച്ച് കടക്കാനുള്ള ശ്രമവും അക്രമി നടത്തിയിട്ടുണ്ട്. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് ബിജെപി ആവശ്യപ്പെട്ടു.ആരാണോ വീടിന് നേരെ ആക്രമണം നടത്തിയത്, അവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. സംഭവത്തില്‍ അസ്വാഭാവികതയോ, രാഷ്ട്രീയ ഗൂഢാലോചനയോ ഉണ്ടോയെന്ന് പരിശോധിക്കണം. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ഇതിനായുള്ള നടപടികള്‍ ശക്തമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: