ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് യാത്ര തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളും എന്തിനാണ് ഇന്ത്യ സന്ദർശനക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത്തതിനാലാണ് വിസ നല്‍കാത്തതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ത്ഥാടകരായി പോവുകയാണെന്നാണ് ഇവരില്‍ പലരും നല്കുന്ന വിശദീകരണം. സിന്ധിലെ ഉൾപ്രദേശങ്ങളിൽ നിന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ തീർഥാടന വിസയിൽ ഇന്ത്യയിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വാഗാ അതിർത്തിയിൽ എത്തിയതായി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇവരുടെ യാത്രയുടെ ഉദ്ദേശ്യം ബോധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദു കുടുംബങ്ങൾ സാധാരണയായി തീർഥാടന വിസയിൽ ഇന്ത്യയിലെത്തി വളരെക്കാലം തങ്ങുമെന്നും നിലവിൽ, രാജസ്ഥാൻ, ദില്ലി സംസ്ഥാനങ്ങളിൽ ധാരാളം പാക്കിസ്ഥാൻ ഹിന്ദുക്കൾ നാടോടികളായി താമസിക്കുന്നുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. ഇവര്‍ ഏകദേശം 22.1 ലക്ഷത്തോളം പേര് വരും. പാകിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ദരിദ്രരും രാജ്യത്തിന്റെ നിയമനിർമ്മാണ സംവിധാനത്തിൽ തുച്ഛമായ പ്രാതിനിധ്യമുള്ള വരുമാണെന്നുമാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ സ്ഥിര താമസമാക്കിയവരാണ്.
പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒരു കാരണമാകാമെന്ന് പറയുന്നു. പണപ്പെരുപ്പും അനിയന്ത്രിതമായി കൂടിയതും ഇസ്ലാമിക തീവ്രവാദശക്തികള്‍ കലാപം സൃഷ്ടിക്കുന്നതും മൂലം അവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒരു കാരണമാകാമെന്ന് പറയുന്നു. പണപ്പെരുപ്പും അനിയന്ത്രിതമായി കൂടിയതും ഇസ്ലാമിക തീവ്രവാദശക്തികള്‍ കലാപം സൃഷ്ടിക്കുന്നതും മൂലം അവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: