ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തിലായ അദാനി എന്‍റര്‍ പ്രൈസസ് എന്ന ഓഹരിയുടെ വില രണ്ടാം ദിവസമായ ബുധനാഴ്ച 23 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഓഹരി വില ഏകദേശം 417 രൂപ കൂടി 2220 രൂപയില്‍ എത്തി. വിവാദത്തെ തുടര്‍ന്ന് 1107 രൂപയിലേക്ക് വരെ ഇടിഞ്ഞ ഓഹരിയായിരുന്നു ഇത്.
തിങ്കളഴ്ച അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരിവിലയില്‍ 230 രൂപ വര്‍ധിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന ആരോപണമായ അദാനിഗ്രൂപ്പ് കൃത്രിമമായി വിലകൂട്ടികാണിച്ച ശേഷം ഓഹരികള്‍ വിറ്റ് പണം കൊയ്യുന്നു എന്നതിന് മറപുടി കൊടുക്കാന്‍ അദാനി പണയം വെച്ച ഓഹരികള്‍ പണം നല്‍കി തിരിച്ചുവാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി
പ്രധാന ആരോപണത്തെ തകര്‍ത്ത് അദാനി പണയം വെച്ച ഓഹരികള്‍ തിരിച്ചുവാങ്ങി. ഇതിനായി 9100 കോടിരൂപയോളമാണ് ചെലവാക്കിയത്. സ്വകാര്യ ബാങ്കുകളിലും മറ്റും വായ്പകള്‍ എടുക്കാന്‍ വേണ്ടി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികളാണ് ഇപ്പോള്‍ തിരിച്ചുവാങ്ങിയിരിക്കുന്നത്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ വായ്പയ്‌ക്ക് വേണ്ടി പണയം വെച്ച ഓഹരികളാണ് രൊക്കം പണം നല്‍കി കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ തിരിച്ചെടുത്തത്. ഇതിനായി ഏകദേശം 9,100 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വന്നു. പക്ഷെ ഈ നീക്കത്തോടെ അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഈ നിക്കമാണ് ഫലം കണ്ടു തുടങ്ങുന്നത്.
ചെറുകിട നിക്ഷേപകര്‍ക്ക് അദാനി ഓഹരികള്‍ വെറും കടലാസല്ല എന്ന ബോധ്യം തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇത് നിക്ഷേപകരുടെ അദാനി ഓഹരികളിലുള്ള ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച ഓഹരി വിപണികളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി.
ഇനി പണയപ്പെടുത്തിയിട്ടുള്ള അദാനി പവറിന്റെ 25ശതമാനവും അദാനി എന്‍റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികളും പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഇതും തിരികെ വാങ്ങാന്‍ അദാനി ആലോചിക്കുന്നുണ്ട്. ഇത് കൂടി വാങ്ങിക്കാനായാല്‍ അത് ഹിന്‍ഡന്‍ബര്‍ഗിനെ നല്‍കുന്ന വലിയ മുഖത്തടിയായിരിക്കും.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്സന്റെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഏറ്റവുമധികം ബാധിച്ചത് അദാനി എന്‍റര്‍പ്രൈസസിനെ ആയിരുന്നു.
ആ കമ്പനിയുടെ അനുബന്ധ ഓഹരി വില്‍പന വഴി 22000 കോടി രൂപ വിപണിയില്‍ നിന്നും പിരിച്ചെടുക്കാന്‍ അദാനി വട്ടംകൂട്ടുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമയം കണക്കാക്കുമ്പോള്‍ കൃത്യമായി അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയെ അവതാളത്തിലാക്കാനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന സംശയം പലരിലും ഉണ്ടാക്കിയിരുന്നു. പക്ഷെ അദാനി അതിസമ്പന്നഇന്ത്യക്കാരും പ്രധാന നിക്ഷേപകരും സഹായത്തിനെത്തിയതോടെ അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന വിജയമായി. പ്രതീക്ഷിച്ചതുപോലെ അദാനി 22000 കോടി പിരിച്ചെടുത്തു. എന്നാല്‍ വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മൂല്യത്തകര്‍ച്ച നേരിട്ടതിനാല്‍ ഈ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കുകയാണെന്ന് അദാനി പ്രഖ്യാപിച്ചു. ഇതും നിക്ഷേപകരില്‍ അദാനിയിലുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: