ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ കഠിനമായി വിമര്‍ശിച്ച രാജ്യമാണ് തുര്‍ക്കിയും അതിന്റെ പ്രസിഡന്റ് ത്വയിബ് എര്‍ദൊഗാനും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഇന്ത്യയെ അന്താരാഷ്ട്രവേദികളി്ല് ആവുന്നത്ര എര്ദോഗാന് വിമര്‍ശിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് വരെ ആവശ്യപ്പെട്ട് അന്താരാഷ്ട്രവേദികളില്‍ കത്തിക്കയറിയ ആളാണ് എര്ദോഗാന്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ വിഷയം കുത്തി ഇളക്കി മുസ്ലീം സമൂഹത്തെ മോദിയ്ക്കെതിരെ തിരിക്കാനും നോക്കിഇന്ത്യയുടെ വിദേശകാര്യമന്ത്രി ഈ വിമര്‍ശനങ്ങളെ ഔചിത്യത്തോടെ നേരിട്ടു. വസ്തുതകള്‍ നിരത്തി ഇന്ത്യ വാദിച്ചപ്പോള്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കൊപ്പം നിന്നും.
പക്ഷെ തുര്‍ക്കിയിലെ ഭൂകമ്പ ദുരിതത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും ചെയ്തപ്പോള്‍, ഇന്ത്യ എര്ദോഗാന് കൈകൊടുത്തു. ഓപ്പറേഷന് ദോസ്ത് (സുഹൃദ് ദൗത്യം) എന്ന പേരിട്ട ഈ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ ദുരിതാശ്വാസചരക്കുകള് നിറച്ച നാല് സി-17 വിമാനങ്ങളാണ് തുര്‍ക്കിയിലേക്ക് അയച്ചത്. ഏകദേശം 108 ടണ്‍ ചരക്കാണ് ഇന്ത്യ എത്തിച്ചത്. ഇതില്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഹാരസാധനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇതില്‍ മൂന്ന് വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് ആണെങ്കില്‍ ഒരു വിമാനം സിറിയയിലേക്ക് ആയിരുന്നു. സിറിയയ്ക്ക് ആറ് ടണ്‍ സാധനങ്ങള്‍ നല്കി. സിറിയയ്ക്ക് നല്‍കിയതില്‍ അടിയന്തരാവശ്യത്തിനുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമാണ്. ഇതില്‍ ഇസിജി യന്ത്രങ്ങള്‍, മോണിറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: