”ഞാന്‍ ഹിന്ദുവാണ്. ഭാരതത്തില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്.” ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങള്‍ ഗവര്‍ണര്‍ക്കെതിരായ ആക്രമണമായിമാറി. രാജ്ഭവന്‍ വിശദീകരണക്കുറിപ്പിറക്കി. സര്‍ സെയ്ദ്അഹമ്മദ്ഖാന്റെ ഒരു പ്രസംഗത്തില്‍ നിന്നുള്ള ഭാഗം ഉദ്ധരിക്കുകയായിരുന്നു ഗവര്‍ണര്‍ ചെയ്തത് എന്ന്.
ഇതില്‍ ഗവര്‍ണറെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞത് സത്യമാണ്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും കേന്ദ്രമന്ത്രിയുമായിരുന്ന എം.സി.ചംഗ്ല 1980ല്‍ പറഞ്ഞു, താന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഹിന്ദുവാണെന്ന്.
രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ഭഗവത്ജി പ്രസംഗത്തില്‍ പറഞ്ഞു, ഭാരതത്തില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന്. അതും വിമര്‍ശിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടുവരെ ലോകരാഷ്‌ട്രങ്ങളെല്ലാം ഭാരതത്തെ ഹിന്ദുസ്ഥാനായും ഭാരതീയരെ ഹിന്ദുക്കളായും വിശേഷിപ്പിച്ചിരുന്നു. അന്ന് ആരും പ്രതിഷേധിച്ചില്ല. 1881ല്‍ ഭാരതീയരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇംഗഌഷുകാരാണ് സെന്‍സസിന്റെ ഭാഗമായി ഹിന്ദുക്കളെ മതത്തിന്റെ പേരില്‍ പല തട്ടുകളാക്കിയത്.
കേരളത്തില്‍ ആദ്യം വന്ന ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ പ്രത്യേക മതക്കാരായിട്ടല്ല ജനങ്ങള്‍ കരുതിയിരുന്നത്. ഒരു പുതിയ മാര്‍ഗ്ഗം സ്വീകരിച്ചവരെന്ന നിലയിലായിരുന്നു. മതംമാറി എന്ന് ആരും പറഞ്ഞിരുന്നില്ല. മാര്‍ഗ്ഗം മാറിയെന്നേ പറഞ്ഞിരുന്നുള്ളൂ. പുതിയ ആരാധനാലയങ്ങള്‍ വന്നപ്പോള്‍ മുപ്പത്തിമുക്കോടി ദേവതകള്‍ക്കൊപ്പം പുതിയ ദേവതകള്‍ വന്നു എന്നേ കരുതിയുള്ളൂ. ഒരു ഹിന്ദുവിന് ഏതു ദേവതയെയും ഏതു രൂപത്തിലും രൂപമില്ലാതെയും ആരാധിക്കാന്‍ അവകാശമുണ്ട്. ഈശ്വരനും അള്ളായും യഹോവയും അവര്‍ക്കൊരുപോലെയായിരുന്നു. മുഹമ്മദ്‌നബി, യേശുക്രിസ്തു എന്നീ പ്രവാചകന്മാരെ ആരാധിച്ച് സാക്ഷാത്കരിച്ച ശ്രീരാമകൃഷ്ണ പരമഹംസരെ ഹിന്ദുക്കള്‍ ബഹുമാനിക്കുന്നു. രൂപവും വികാരവുമില്ലാത്ത ബ്രഹ്മത്തെയും കല്ലിലും മരത്തിലും കൊത്തിയെടുത്ത വിഗ്രഹങ്ങളെയും ആരാധിക്കുന്നവരും ഏതുവിധത്തിലും ഈശ്വരാരാധനയെ എതിര്‍ക്കുന്നവരും ഹിന്ദുക്കളിലുണ്ട്.
ഹിന്ദു എന്ന പദം എങ്ങനെവന്നു എന്നു നിശ്ചയമില്ലാത്തവരുടെഅജ്ഞതയാണ് കുഴപ്പത്തിനു കാരണം. ഏതെങ്കിലും പ്രവാചകനോ ദാര്‍ശനികനോ രാജാക്കന്മാരോ ഇട്ട പേരല്ല ഹിന്ദു എന്നത്. അതു ചരിത്രത്തിന്റെ ഭാഗമായി സ്വാഭാവികമായി വന്നതാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യം വാമൊഴിയില്‍ പ്രചരിച്ചതും പില്‍ക്കാലത്ത് വരമൊഴിയായി രൂപാന്തരം വന്നതുമായ ഋഗ്വേദം ഇന്നും പൂര്‍വ്വരൂപത്തില്‍ ലഭ്യമാണ്. അതില്‍ എട്ടാം മണ്ഡലത്തില്‍ ഇങ്ങനെ കാണുന്നു.
യ ഋക്ഷാദം ഹസോമൂച
ദ്യോവാര്യാത് സപ്തസിന്ധുഷു
വധര്ദാസസ്യതുവിനിമ്ണനീനമഃ
(ഋഗ്വേദം 8.24.27)
(സപ്തസിന്ധുക്കളോടുകൂടിയ ഈ ദേശത്തെ നിര്‍മ്മിച്ച് സമ്പന്നമാക്കിയത് ആരാണോ, ആ ഈശഖരന്‍ ശക്തമായ ഇടിമിന്നലുകളാല്‍ ശത്രുവിനെ തോല്പിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ!)
വേദത്തില്‍ കാണുന്ന സപ്തസിന്ധു തന്നെയാണ് പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഹപ്ത ഹിന്ദു’ എന്നറിയപ്പെടുന്നത്. പേര്‍ഷ്യന്‍ ഭാഷയിലും പാലി എന്ന ഇന്ത്യന്‍ ഭാഷയിലെ ആദ്യകാലകൃതികളിലും സകാരത്തെ ഹകാരമായി ഉച്ചരിക്കയും എഴുതുകയും ചെയ്തിരുന്നു. കൈലാസത്തിന്റെ താഴ്‌വരയിലെ മാനസസരസ്സില്‍ നിന്നാണ് സിന്ധുവും ബ്രഹ്മപുത്രയും ഉത്ഭവിക്കുന്നത്. സിന്ധു വടക്കന്‍ അതിര്‍ത്തി ചുറ്റി പടിഞ്ഞാറോട്ടൊഴുകി ഹാരപ്പന്‍ സമതലങ്ങളില്‍ മറ്റു നദികളുമായിച്ചേര്‍ന്ന് കടലില്‍ ചേരുന്നു. സരസ്വതി, സത്‌ലജ്, പ്യാസ്, വതിസ്ത, രാവി, ചിനാബ്, സിന്ധു എന്നിവ ചേര്‍ന്നതാണ് സപ്തസിന്ധു. സിന്ധു ആയശേഷമുള്ള നദി ഇപ്പോള്‍ പാകിസ്ഥാനിലാണ്.
സിന്ധുവിന്റെ വടക്കുഭാഗത്താണ് പേര്‍ഷ്യ, ഇസ്ലാമിന്റെ വരവിനുമുമ്പ് അവര്‍ക്കൊരു മതമുണ്ടായിരുന്നു. സാരതുഷ്ടമതം എന്നാണതറിയപ്പെട്ടത്. അവരുടെ ദേവന്‍ ‘അഹുര മസ്ദ’. സെന്ത് അവെസ്തയാണു മതഗ്രന്ഥം. അവയിലെ ഒരു സൂക്തം ഇങ്ങിനെയാണ്. ‘വ്യാസനെന്നു പേരോടു കൂടിയ ഒരു പണ്ഡിതന്‍ ഹിന്ദില്‍ നിന്നു വന്നു. അപ്പോള്‍ ഗസ്താസ്യചക്രവര്‍ത്തി സാരതുഷ്ടനെ വിളിച്ചു.’
ക്രിസ്തുവിനുമുമ്പ് ഗ്രീക്കുകാര്‍ ഭാരതത്തില്‍ വന്നിട്ടുണ്ട്. അവര്‍ സിന്ധുവിനെ ഇന്‍ഡസ് (കിറൗ)െ എന്നാണു വിളിച്ചത്. അതു പില്‍ക്കാലത്ത് ഇംഗ്ലീഷിലെത്തിയപ്പോള്‍ ഇന്ത്യ ആയി, ഹിന്ദുവിന്റെ തത്ഭവമാണ് ഇന്ത്യ എന്നര്‍ത്ഥം. ഡോ. എസ്. രാധാകൃഷ്ണന്‍ പറയുന്നു. ”സിന്ധു നദിയുടെ തീരത്തു താമസിച്ചിരുന്നവരെ പേര്‍ഷ്യക്കാരും പിന്നീട് പാശ്ചാത്യരും ഹിന്ദുക്കള്‍ എന്നു വിളിച്ചു. കാറല്‍മാര്‍ക്‌സ് 1853-ല്‍ എഴുതി ചലം്യീൃസ ഉമശഹ്യ ഠൃശയൗിലല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇങ്ങനെ കാണുന്നു. ”ഇന്ത്യയെ തുടര്‍ച്ചയായി ആക്രമിച്ചടക്കിയ അറബികള്‍, തുര്‍ക്കികള്‍, താര്‍ത്താരികള്‍, മുഗളന്മാര്‍ മുതലായവരെല്ലാം അതിവേഗം ഹൈന്ദവീകരിക്കപ്പെട്ടു. ചരിത്രത്തിന്റെ അനശ്വര നിയമത്തിന്റെ ഫലമായി ബാര്‍ബേറിയന്‍ ആക്രമണകാരികള്‍ തങ്ങള്‍ ആക്രമിച്ച രാജ്യത്തിലെ ജനങ്ങളുടെ മെച്ചപ്പെട്ട സംസ്‌കാരത്തിനു വിധേയരായിത്തീര്‍ന്നു(വിവ: ഇഎംഎസ് നമ്പൂതിരിപ്പാട്).
ഇതേ ലേഖനം മറ്റൊരു പുസ്തകത്തില്‍ ഇഎംഎസ് വിവര്‍ത്തനം ചെയ്തു ചേര്‍ത്തതില്‍ ഒശിറൗശലെറ എന്ന മാര്‍ക്‌സിന്റെ പ്രയോഗത്തെ ഭാരതവല്‍ക്കരിക്കപ്പെട്ടു എന്നു മാറ്റി. ഹൈന്ദവ വല്‍ക്കരണവും ഭാരതവല്‍ക്കരണവും ഒന്നുതന്നെയെന്നു ഇഎംഎസ് അംഗീകരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം. 1925 ഒക്ടോബര്‍ 9-ാം തീയതിയിലെ കേരളകൗമുദിയില്‍ സി.വി. കുഞ്ഞുരാമനും നാരായണഗുരുദേവനുമായിട്ടുള്ള ഒരു അഭിമുഖസംഭാഷണം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗുരു പറയുന്നു, ”ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ. ഹിന്ദുസ്ഥാനനിവാസികളെ വിദേശികള്‍ ഹിന്ദുക്കള്‍ എന്നു പറഞ്ഞുവന്നു. ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്നത്, ഹിന്ദുസ്ഥാനത്തില്‍ തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള പൊതുപേരാകുന്നു.”. 1995 ഡിസംബര്‍ 11-ാം തീയതി നമ്മുടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയിലും ഹിന്ദുത്വം കേവലമൊരു മതമല്ല എന്നു വ്യക്തമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക