ബാംഗ് ളൂര്: ഊര്‍ജ പരിവര്‍ത്തനത്തിനും ഊര്‍ജത്തിന്റെ പുതിയ സ്രോതസുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
. വികസിത ഭാരതം എന്ന വിഷയത്തില്‍ മുന്നേറുന്ന ഇന്ത്യയില്‍ അഭൂതപൂര്‍വമായ സാധ്യതകള്‍ ഉയര്‍ന്നുവരുന്നുവെന്നും ഇന്ത്യ ഊര്‍ജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഊര്‍ജ അസോസിയേഷനെ ഉദ്ധരിച്ച്, ഈ ദശകത്തില്‍ ഇന്ത്യയുടെ ഊര്‍ജ ആവശ്യകത ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഊര്‍ജ മേഖലയിലെ നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും അവസരമൊരുക്കും. ആഗോള എണ്ണ ആവശ്യകതയില്‍ ഇന്ത്യയുടെ പങ്ക് 5 ശതമാനമാണെന്നും ഇത് 11 ശതമാനമായി ഉയരുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാതക ആവശ്യം 500% വരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഊര്‍ജ മേഖല നിക്ഷേപത്തിനും സഹകരണത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഊര്‍ജ മേഖലയ്ക്കുള്ള തന്ത്രത്തിന്റെ നാല് പ്രധാന വശങ്ങള് പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യത്തേത്, ആഭ്യന്തര പര്യവേക്ഷണവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കല്‍. അടുത്തത് വിതരണം വൈവിധ്യവല്‍ക്കരിക്കല്‍. മൂന്നാമതായി, ജൈവ ഇന്ധനം, എഥനോള്‍, കംപ്രസ്ഡ് ബയോഗ്യാസ്, സോളാര്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വികസിപ്പിക്കല്‍. നാലാമത്, വൈദ്യുത വാഹനങ്ങളും ഹൈഡ്രജനും വഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍. ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ശുദ്ധീകരണ ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ നാലാമത്തെ വലിയ രാജ്യമാണെന്നു ചൂണ്ടിക്കാട്ടി. നിലവിലെ ശേഷി 250 എംഎംടിപിഎയില്‍ നിന്ന് 450 എംഎംടിപിഎയായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ‘ഞങ്ങളുടെ ശുദ്ധീകരണ ശേഷി ഞങ്ങള്‍ തുടര്‍ച്ചയായി തദ്ദേശീയവും ആധുനികവും നവീകരിച്ചതുമാക്കി മാറ്റുന്നു’ അദ്ദേഹം പറഞ്ഞു. അതുപോലെ, പെട്രോകെമിക്കല്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ഊര്‍ജ ഭൂപ്രകൃതി വിപുലീകരിക്കുന്നതിന് സാങ്കേതികവിദ്യയും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം വ്യവസായ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
2030ഓടെ നമ്മുടെ ഊര്‍ജ മിശ്രണത്തിലെ പ്രകൃതി വാതകത്തിന്റെ ഉപഭോഗം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കാന്‍ ദൗത്യമെന്ന നിലയില്‍ ഗവണ്മെന്റ് പ്രവര്‍ത്തിക്കുകയാണ്. അവിടെ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ‘ഒരു രാജ്യം ഒരു ഗ്രിഡ്’ വഴി ഒരുക്കും. ത്തെ സിജിഡികളുടെ എണ്ണം 9 മടങ്ങ് വര്‍ധിച്ചതായും സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം 2014ലെ 900ല്‍ നിന്ന് 5000 ആയി ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്യാസ് പൈപ്പ്ലൈന് ശൃംഖല 2014ലെ 14,000ല്‍ നിന്ന് 22,000 കിലോമീറ്ററായി വര്‍ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 45 വര്‍ഷത്തിനുള്ളില്‍ ഈ ശൃംഖല 35,000 കിലോമീറ്ററായി വികസിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഭ്യന്തര പര്യവേക്ഷണത്തിനും ഉല്‍പ്പാദനത്തിനും ഇന്ത്യ നല്കുന്ന ഊന്നല്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ അപ്രാപ്യമെന്ന് കരുതിയ മേഖലകളില്‍ ‘ഇപി’ മേഖല താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ‘ഞങ്ങള്‍ ‘നോഗോ’ പ്രദേശങ്ങള്‍ കുറച്ചു. ഇതുമൂലം 10 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ‘നോഗോ’ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ചു. ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ജൈവ ഇന്ധനങ്ങളുടെ പര്യവേക്ഷണത്തില്‍ നിങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഞാന്‍ എല്ലാ നിക്ഷേപകരോടും അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു.
ജൈവോര്‍ജ വിപുലീകരണവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആദ്യത്തെ 2 ജി എഥനോള്‍ ബയോ റിഫൈനറിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 12 വാണിജ്യ 2 ജി എഥനോള്‍ പ്ലാന്റുകള്‍ക്കുള്ള തയ്യാറെടുപ്പാണിതെന്ന് പറഞ്ഞു. അതുപോലെ, സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെയും പുനരുപയോഗിക്കാവുന്ന ഡീസലിന്റെയും വാണിജ്യ സാധ്യതകളുടെ ദിശയില്‍ ശ്രമങ്ങള്‍ നടക്കുന്നു. ഈ വര്‍ഷത്തെ ബജറ്റിലെ വ്യവസ്ഥകള്‍ പരാമര്‍ശിക്കവേ, 500 പുതിയ ‘മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്ക്’ ഗോബര്‍ദന്‍ പ്ലാന്റുകളെക്കുറിച്ചും 200 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകളെക്കുറിച്ചും 300 കമ്മ്യൂണിറ്റി അധിഷ്ഠിത പ്ലാന്റുകളെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി അതു നിക്ഷേപത്തിന്റെ പുതിയ വഴികള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
‘ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കും’ പ്രധാനമന്ത്രി പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ 5 എംഎംടിപിഎ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ 8 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രേ ഹൈഡ്രജനു പകരം ഹരിത ഹൈഡ്രജന്റെ വിഹിതം 25 ശതമാനമായി ഇന്ത്യ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുത വാഹനങ്ങളിലെ ബാറ്ററി വിലയെന്ന നിര്‍ണായക വിഷയത്തെ കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, കാറിന്റെ വിലയുടെ 40-50 ശതമാനമാണ് അതിന്റെ വിലയെന്നു ചൂണ്ടിക്കാട്ടി. 18,000 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഇത് 50 ജിഗാവാട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൂതന കെമിസ്ട്രി സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുല്‍പ്പാദക ഊര്‍ജം, ഊര്‍ജ കാര്യക്ഷമത, സുസ്ഥിര ഗതാഗതം, ഹരിത സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് പുതിയ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കുമായി മുന്‍ഗണനാ മൂലധന നിക്ഷേപത്തിനായി 35,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 10 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ഹരിത ഹൈഡ്രജന്‍, സൗരോര്‍ജം, റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കും.
ഹരിതോര്‍ജ ഉദ്യമങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി 70 ജിഗാവാട്ടില്‍ നിന്ന് 170 ജിഗാവാട്ടായി വര്‍ധിച്ചതായും അതില്‍ സൗരോര്‍ജം 20 മടങ്ങ് വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചു. കാറ്റില്‍ നിന്നുള്ള ഊര്‍ജശേഷിയില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ദശകത്തിന്റെ അവസാനത്തോടെ 50% ഫോസില്‍ ഇതര ഇന്ധന ശേഷി കൈവരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു’. ‘ജൈവ ഇന്ധനം എഥനോള്‍ മിശ്രണം എന്നിവയിലും ഞങ്ങള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍, പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് 1.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ നാം 20 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇ20 പുറത്തിറക്കിയതു പരാമര്‍ശിച്ച്, ആദ്യ ഘട്ടത്തില്‍ 15 നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.
ഊര്‍ജ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന ബഹുജന മുന്നേറ്റം പഠന വിഷയമായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇത് രണ്ട് വിധത്തിലാണ് സംഭവിക്കുന്നത്: ഒന്നാമതായി, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ വേഗത്തില്‍ സ്വീകരിക്കല്‍, രണ്ടാമതായി, ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍’, ഇന്ത്യയിലെ പൗരന്മാര് പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ അതിവേഗം സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിശദീകരിച്ചു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടുകളും ഗ്രാമങ്ങളും വിമാനത്താവളങ്ങളും സൗരോര്‍ജ പമ്പുകള്‍ ഉപയോഗിച്ചുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളും അദ്ദേഹം ഉദാഹരണമാക്കി. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇന്ത്യ 19 കോടിയിലധികം കുടുംബങ്ങളെ ശുദ്ധമായ പാചക ഇന്ധനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
. ‘അടുത്ത 23 വര്‍ഷത്തിനുള്ളില്‍ 3 കോടിയിലധികം കുടുംബങ്ങള്‍ക്ക് സൗരോര്‍ജ കുക്ക്ടോപ്പുകള്‍ ലഭ്യമാകും’ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലെ 25 കോടിയിലധികം കുടുംബങ്ങളുടെ അടുക്കളയില്‍ ഇതു വിപ്ലവം കൊണ്ടുവരും.’ വീടുകളിലെയും തെരുവുവിളക്കുകളിലെയും എല്‍ഇഡി ബള്‍ബുകള്‍, വീട്ടിലെ സ്മാര്‍ട്ട് മീറ്ററുകള്‍, സിഎന്‍ജി, എല്‍എന്‍ജി എന്നിവയുടെ സ്വീകാര്യത, വൈദ്യുത വാഹനങ്ങളുടെ വര്‍ദ്ധിച്ച ജനപ്രീതി എന്നിവയുടെ ഉദാഹരണങ്ങള്‍ നല്കിയ പ്രധാനമന്ത്രി, ഊര്‍ജ സംരക്ഷണത്തിന്റെ ഫലപ്രദമായ രീതികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും ആരായാനും അതില്‍ പങ്കാളികളാകാനും പ്രധാനമന്ത്രി ബന്ധപ്പെട്ടവരോട് ആഹ്വാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: