കോഴിക്കോട്: പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് സമയബന്ധിതമായി ഇടപെടണമെന്ന് അഖില ഭാരതീയപൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. സൈനിക ക്ഷേമ ഡയറക്ട്രേറ്റില്‍ മുഴുവന്‍ സമയ ഡയറക്ടറെ സംസ്ഥാന ഗവണ്മെന്റ് നിയമിക്കാത്തത് പൂര്‍വ്വ സൈനികരുടെ പുനരധിവാസ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന് പറഞ്ഞു.
കോഴിക്കോട് കേസരി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ . പി. വിവേകാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന രക്ഷാധികാരി മേജര്‍ കെ.പി.ആര്. കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുരളിധര ഗോപാല്‍, സംഘടന സെക്രട്ടറി കെ. സേതുമാധവന്, വര്‍ക്കിംഗ് പ്രസിഡന്റ് മധു വട്ടവിള, ട്രഷറര്‍ ശശിധരന് പി.പി, ക്യാപ്റ്റന്‍ കെ. ഗോപകുമാര്‍, സി. രവീന്ദ്രനാഥ്, പി.ആര്. രാജന്, എസ്. സഞ്ജയന്, എന്നിവര്‍ സംസാരിച്ചു.
ഇസിഎച്ച്എസ്, സ്പര്‍ശ് എന്നീ പദ്ധതികളിലും റെയില്‍വേ തുടങ്ങിയ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും പൂര്‍വ്വ സൈനികര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ മുന്‍ഗണ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം കേന്ദ്ര പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ടിന് സംസ്ഥാന സമിതി യോഗത്തിന് ശേഷം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: