ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ എങ്ങിനെയാണ് ഹിന്ദുക്ഷേത്രങ്ങളുടെ പുനരുദ്ധാരണം അസാധ്യമാക്കിയത് അതുപോലെ തന്നെ സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ നെഹ്രുവും വിഖ്യാതക്ഷേത്രങ്ങളുടെ പുനരുദ്ധാരണം തടഞ്ഞുവെന്ന് അമേരിക്കന്‍ വേദപണ്ഡിതനായ ഡേവിഡ് ഫ്രോളി.
ഇന്ത്യന്‍ ദര്‍ശനത്തിന്റെ ആരാധകനായ ഡേവിഡ് ഫ്രോളി പിന്നീട് ഇന്ത്യയില്‍ എത്തി വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ച വ്യക്തിയാണ്. അരബിന്ദോ, രമണമഹര്‍ഷി, യോഗാനന്ദ എന്നിവരുടെ പ്രമുഖ ശിഷ്യരില്‍ നിന്നാണ് ഡേവിഡ് ഫ്രോളി വേദാന്തം പഠിച്ചത്. , അമേരിക്കയിലെ സാന്‍റ് ഫെയില്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക് സ്റ്റഡീസ് നടത്തുന്ന. ഇന്ത്യക്കാരിയായ ശംഭവി ചോപ്രയാണ് ഭാര്യ.
ഇന്ത്യ ആക്രമിച്ച മുഗുളന്മാരും ഇസ്ലാമികശക്തികളും ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അനര്‍ഘമായ സമ്പത്തിന്റെ ഉറവിടങ്ങളായ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയായിരുന്നു ലക്ഷ്യം. , 18ാം നൂറ്റാണ്ടില്‍ മാറാത്തകള്‍ മുഗളന്മാരെ തോല്‍പിച്ച് ഇന്ത്യയിലെ പ്രമുഖശക്തികളായപ്പോള്‍ അവര്‍ പല ഹിന്ദുക്ഷേത്രങ്ങളും പുനരുദ്ധരിക്കാന്‍ ശ്രമിച്ചു. – ഡേവിഡ് ഫ്രോളി പറയുന്നു.
പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു ക്ഷേത്രങ്ങളോട് പ്രത്യേകിച്ച് താല്‍പര്യം ഉണ്ടായില്ല. അവര്‍ ക്ഷേത്രങ്ങള്‍ പുനരദ്ധരിക്കുന്നതിനൊന്നും അനുകൂലമായിരുന്നില്ല. 1947ല്‍ ഇന്ത്യ സ്വതന്ത്രയായി. അതിന് മുന്‍പ് ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയും മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാനുമായി ഭാരതം രണ്ട് രാജ്യങ്ങളായി മാറി. എന്നാല്‍ നെഹ്രുവില്‍ നിന്നും ഹിന്ദു സമുദായം ഏറെ പ്രതീക്ഷിച്ചു. അദ്ദേഹം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ക്ഷേത്രപുനരുദ്ധാരണത്തിന് നെഹ്രു ഒരു സഹായവും ചെയ്തില്ല. സിഖുകാര്‍ക്കും ജൈനന്മാര്‍ക്കും ബുദ്ധമതക്കാര്‍ക്കും മറ്റ് ഹിന്ദു വിഭാഗങ്ങള്‍ക്കും നെഹ്രു ഒരു പിന്തുണയും നല്‍കിയില്ല. – ഡേവിഡ് ഫ്രോളി പറയുന്നു.
ഇനി മറാത്ത രാജാക്കന്മാരെപ്പോലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പുതിയ ശ്രമങ്ങള്‍ വേണമെന്നാണ് ഡേവിഡ് ഫ്രോളി അഭിപ്രായപ്പെടുന്നത്. കാരണം ക്ഷേത്രം പണ്ട് പഠനത്തിന്റെയും ഉത്സവത്തിന്റെയും സാമുദായിക കൂട്ടായ്‌മയുടെയും കേന്ദ്രങ്ങളായിരുന്നു. ക്ഷേത്രങ്ങള്‍ അത് പണിതുയര്‍ത്തിയ സമുദായങ്ങളുടെ അഭിമാനവും അനര്‍ഘസ്വത്തുക്കളുടെ ഉറവിടമവുമായിരുന്നു. ഇന്ത്യയുടെ സാംസ്കാരികപൈതൃകത്തെ ആദരിക്കുമ്പോള്‍ പ്രതാപത്തിന്റെ ചിഹ്നങ്ങളായ ക്ഷേത്രങ്ങളെയും ആദരിക്കണം. അതുകൊണ്ട് ഈ മഹത്തായ ഭാരതീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കണമെന്ന് ഡേവിഡ് ഫ്രോളി ആവശ്യപ്പെടുന്നു.
രാഷ്‌ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സനാതനധര്‍മ്മവും സംരക്ഷിക്കണമെന്നാണ് സ്വാതന്ത്ര്യബോധത്തിന് വിത്തുവിതച്ച സ്വാമിവിവേകാനന്ദന്‍, ലോകമാന്യതിലകന്‍, രവീന്ദ്രനാഥ ടാഗോര്‍, അരബിന്ദോ, മഹാത്മാഗാന്ധി എന്നിവര്‍ ആഗ്രഹിച്ചതെന്നും അത് ഇനിയും നടന്നിട്ടില്ലെന്നും ഡേവിഡ് ഫ്രോളി പറയുന്നു.
ഉജ്ജയിനിലെ മഹാകാല്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം പുനരുദ്ധരിക്കപ്പെടുന്നതില്‍ ഡേവിഡ് ഫ്രോളി സന്തോഷം പ്രകടിപ്പിക്കുന്നു. കാരമൺ ശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മഹാകാല്‍ ക്ഷേത്രം. പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രം കൂടിയാണിത്. മഹാകാല എന്നാല്‍ കാലത്തിന്റെ ദൈവം എന്നും അനശ്വരം എന്നും അര്‍ത്ഥം. കാലം അനശ്വരമാണല്ലോ. ഈ ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ പുരാതന ഹിന്ദു ക്ഷേത്രം മാത്രമല്ല, കാലത്തിന്റെ പ്രപഞ്ചവീക്ഷണം കൂടി സംരക്ഷിക്കപ്പെടുകയാണ്. ഇതുപോലെ ബ്രഹ്മത്തിന്റെ പല രൂപങ്ങളായ ശിവന്‍, വിഷ്ണു, രാമന്‍, കൃഷ്ണന്‍, ദുര്‍ഗ്ഗ, കാളി, ലക്ഷ്മി, സരസ്വതി, ഗണേശന്‍, ഹനുമാന്‍, മറ്റ് അസംഖ്യം ദേവതമാരുടെ ക്ഷേത്രങ്ങള്‍ എന്നിവ കൂടി പുനരുദ്ധരിക്കപ്പെടേണ്ടതുണ്ട്. അനശ്വരതയുടെയും അനന്തതയുടെയും പ്രവേശനകവാടമെന്ന നിലയില്‍ പരിശുദ്ധ സ്ഥലകാലങ്ങളുടെ ശക്തിയാവാഹിച്ച ക്ഷേത്രങ്ങള്‍ക്ക് പരമപ്രാധാന്യമുണ്ട്. ഓരോ ക്ഷേത്രങ്ങള്‍ക്കും അവയുടെ വാസ്തുവും ജ്യോതിഷവും ഉണ്ട്.ക്ഷേത്രനിര്‍മ്മാണത്തിന്റെ ശാസ്ത്രവും കലയും പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും എല്ലാ തലങ്ങളിലും നവീകരിക്കുകയും വേണം. – ഡേവിഡ് ഫ്രോളി. പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: