തിരുവനന്തപുരം: ഭാരതീയ വ്യോമസേന ശംഖുമുഖം കടല്‍ത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങള്‍ നഗരവാസികള്‍ക്ക് വിസ്മയകാഴ്ച്ചയായി. പ്രകടനത്തില്‍ ഹോക്ക് വിഭാഗത്തില്‍പ്പെട്ട 9 വിമാനങ്ങള്‍ വിവിധ ഫോര്‍മേഷനുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി. ഉദ്വേഗജനകവും കണ്ണഞ്ചിപ്പിക്കുന്നതുമായ എയ്റോബാറ്റിക്സ് കാണുന്നതിനായി വമ്പിച്ച ജനാവലിയാണ് ശംഖുമുഖം കടല്‍തീരത്ത് എത്തിച്ചേര്‍ന്നത്.
വ്യോമഭ്യാസത്തില്‍ കൃത്യതയുള്ള ക്ലോസ് ഫോര്‍മേഷന്റെ ഉജ്ജ്വലവും ഗംഭീരവുമായ പ്രദര്‍ശനം, പ്രൊഫഷണലിസം, പരസ്പരം കഴിവുകളിലെ ആത്മവിശ്വാസം എന്നിവ തെളിയിക്കുന്ന പ്രകടമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അംബാസഡര്‍മാര്‍ എന്നറിയപ്പെടുന്ന സൂര്യ കിരണ്‍, ലോകത്തിലെ ഒമ്പത് എയര്‍ക്രാഫ്റ്റ് ഫോര്മേഷന് എയറോബാറ്റിക് ടീമുകളില്‍ ഒന്നാണ് എന്ന പ്രത്യേകതയുമുണ്ട്. ‘സദൈവ് സര്‍വോത്തം’ (എല്ലായ്പ്പോഴും മികച്ചത്) എന്ന മുദ്രാവാക്യമുള്ള ടീമിന്റെ എയ്റോബാറ്റിക് ഡിസ്പ്ലേ, യുവാക്കളെ സേവനത്തില്‍ ചേരാന്‍ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തന ശേഷി പ്രകടമാക്കി.
ഗ്രൂപ്പ് ക്യാപ്റ്റന്‍ ജിഎസ് ധില്ലന്റെ നേതൃത്വത്തിലുള്ള സംഘം, എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്) ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലൈസന്സബ്രിട്ടീഷ് എയ്റോസ്പേസ്)രൂപകല്‍പ്പന ചെയ്ത ഒന്‍പത് ഹോക്ക് 132 വിമാനങ്ങളാണ് സൂര്യ കിരണ്‍ ടീമായി പറത്തിയത്. 1996ല്‍ രൂപീകൃതമായ ഈ ടീം അന്നുമുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ‘ആകാശത്തെ മഹത്വത്തോടെ തൊടൂ’ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നു. ഇന്ത്യയുടനീളവും നിരവധി വിദേശ രാജ്യങ്ങളിലും ടീം 600ലധികം പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. സ്വര്‍ണ വിജയ് വര്‍ഷ്, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ ആഘോഷങ്ങള്‍ക്കായി സംഘം വിവിധ ഫ്ലൈപാസ്റ്റുകളും നടത്തിയിട്ടുണ്ട്. ടീമിന്റെ മുദ്രാവാക്യം ‘എല്ലായ്പ്പോഴും മികച്ചത്’ എന്നതാണ്. ക്രോസ് ഓവര്‍ ബ്രേക്ക്, മുള്ളുവേലി ക്രോസ്, റോള്‍ബാക്കുകള്‍, സിന്‍ക്രണസ് റോളുകള്‍, ഇന്‍വെര്‍ട്ടഡ് വിക് എന്നിവ 17 ഡിസംബര്‍ 22 ന് എയര്‍ഫോഴ്സ് അക്കാദമിയിലെ കമ്പൈന്‍ഡ് ഗ്രാജുവേഷന് പരേഡില്‍ അവതരിപ്പിച്ചു
വ്യോമഭ്യാസത്തിന് ശേഷം, സമന്വയവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന, വ്യോമസേനാ ബാന്‍ഡ് അവതരിപ്പിച്ച സംഗീത വിരുന്ന് കാണികള്‍ക്ക് കൗതുകമായി. പരിപാടിയുടെ സുരക്ഷയ്ക്കായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ രണ്ട് കപ്പലുകള്‍ കടലില്‍ വിന്യസിച്ചിരുന്നു.
പങ്കെടുത്ത സൂര്യകിരണ്‍ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉപകാരം നല്കി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന ഉദ്യോഗസ്ഥര്തുടങ്ങിയവര് സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: