ദുബായി: പാകിസ്താന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നു. 78 വയസ്സായിരുന്നു. 2001 മുതല്‍ 2008 വരെ പാകിസ്താന് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദുബൈയിലെ അമേരിക്കന്‍ ആശുപത്രിയിലാണ് അന്ത്യം.
1943 ഓഗസ്റ്റ് 11 ന് ഡല്‍ഹിയില്‍ ജനിച്ച മുഷറഫ് കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ലാഹോറിലെ ഫോര്മാന് ക്രിസ്ത്യന്‍ കോളജില്‍ ഉന്നത വിദ്യാഭ്യാസം നേടി. റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ്, പാക്കിസ്താന് മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.1964ല്‍ പാക് സൈനിക സര്‍വിസിലെത്തി. സ്!പെഷല്‍ സര്‍വിസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1965,1971 യുദ്ധങ്ങളിലും അദ്ദേഹം പ?ങ്കെടുത്തു. 1965ലെ ഇന്ത്യ പാക് യുദ്ധത്തില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന മുശര്‍റഫ്, അന്നു ഖേംകരന്‍ സെക്ടറില്‍ പാക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമ്പനി കമാന്‍ഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരില്‍ ഉന്നത ബഹുമതികള്‍ ലഭിച്ചു. 1998ലാണ് ജനറല്‍ റാങ്കിലേക്ക് ഉയര്‍ന്നത്. പിന്നീട് സൈനിക മേധാവിയായി. 1999 ഒക്ടോബറില്‍ 13ന് പാകിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത മുശര്‍റഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. 2001 വരെ പ്രതിരോധസേനയുടെ സമ്പൂര്‍ണ മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നല്കി. 2001 ജൂണില്‍ കരസേനമേധാവി എന്ന സ്ഥാനം നിലനിര്‍ത്തി പ്രസിഡന്റായി.
2007 മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വന്‍ വിവാദമായി. ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറില്‍ മുശര്‍റഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവില്‍ മുശര്‍റഫിനെതിരെ യോജിച്ചുനീങ്ങാന്‍ ഷരീഫും സര്‍ദാരിയും തീരുമാനിച്ചു. 2008 പിപിപി പിഎംഎല്‍ (എന്‍) ഭരണസഖ്യം ദേശീയ അസംബ്ലിയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തില്‍ 2008 ഓഗസ്റ്റ് 18നാണ് രാജിവെച്ചത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മുതല്‍ ദുബായിലായിരുന്നു താമസം
പ്രതികരിക്കാൻ ഇവിടെ എഴുതുക: