തിരുവനന്തപുരം:ചിന്താ ജെറോമിന്റെ പ്രബന്ധം മൂന്ന് തരം ശൈലികളില്‍ എഴുതപ്പെട്ടതാണെന്ന് ആരോപണം. കോപ്പിയടിച്ച പ്രബന്ധമാണെന്ന ആരോപണം കനക്കുന്നതിനിടയിലാണ് മൂന്ന് തരം ശൈലിയെന്ന ആരോപണത്തിനും പ്രാധാന്യം കൈവന്നിരിക്കുന്നത്.
മൂന്ന് ഭാഗങ്ങളിലായി മൂന്ന് ശൈലിയിലാണ് ഈ പ്രബന്ധമുള്ളതെന്ന് മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇത് ചിന്ത തന്നെ എഴുതിയതാണോ അതോ ചിന്തയുടെ പ്രബന്ധം മൂന്ന് പേര് എഴുതിയതോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു. അതോ ഒരു ശൈലി ചിന്തയുടെയും മറ്റ് രണ്ട് ശൈലി മറ്റു രണ്ടുപേരുടേതാണോ എന്ന ചോദ്യവും വാര്‍ത്താ ചാനല്‍ ഉയര്‍ത്തുന്നു.
ഒരു പാട് തിരക്കുകളുള്ള വ്യക്തിയാണ് ചിന്താ ജെറോമെന്നും അതിനിടയില്‍ സമര്‍പ്പിച്ച പ്രബന്ധമായതിനാല്‍ ചില പാകപ്പിഴകള്‍ ഉണ്ടാകുമെന്നുമാണ് ചിന്തയെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന ന്യായീകരണം. അപ്പോഴും അത്ര ലാഘവത്തോടെ സമര്‍പ്പിക്കേണ്ട ഒന്നാണോ ഡോക്ടറേറ്റ് പ്രബന്ധം എന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: