തൊടുപുഴ: വഞ്ചനാക്കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്കിയതു സംബന്ധിച്ചാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: