നൂദല്‍ഹി: കേരളത്തില്‍ റെയില്‍വേ വികസനപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2033 കോടി രൂപ അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ റെയില്‍വേ വികസനപദ്ധതികള്‍ക്കായി 2.41 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനമാണ് റെയില്‍വേ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച പ്പാടിന്റെയും ദീര്ഷവീക്ഷണത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണിത്. നൂറു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന രണ്ടു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേമെട്രോയും ഹൈഡ്രജന്‍ ട്രെയിനും ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് ഓടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
2009 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് ഓരോ വര്‍ഷവും 372 കോടി രൂപ വീതമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിലെ സമ്പൂര്‍ണവികസനം ലക്ഷ്യം വെച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേഭാരത് ട്രെയിന്‍ ഉടന്‍ തന്നെ കേരളത്തിന് അനുവദിക്കും. പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, റെയില്‍വേ സ്റ്റേഷനുകളുടെ സമഗ്രനവീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായാണ് കേരളത്തിന് അനുവദിച്ച തുക വിനിയോഗിക്കുക.
അങ്കമാലി ശബരി റെയില്‍പാതക്കായി 100 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും നീക്കി വെച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാത, ഗുരുവായൂര്‍ തിരുനാവായ പാത എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയവയില് പ്രധാനപ്പെട്ടതാണ്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Railway Minister Shri Ashwini Vaishnaw said that Rs 2,033 crore has been allocated for Kerala for railway development in Union Budget. He also said that India will have its first hydrogen train by December this year. He was addressing a press conference via video conferencing regarding the projects and allocations for the states of Kerala and Tamil Nadu in the Union Budget. In the Union Budget 2023-24, Rs 2,033 crore has been allocated for Kerala for railway development. During 2009-14, this was Rs 372 crore. Rail development is being implemented based on two main concepts namely Vande Metro and Hydrogen Train. Vande Metro train services will begin in Kerala to connect nearby cities which has less than 100 km distance. The Railway Minister also said that after a trial run of one-and-a-half year, it will be converted into a full-time service. The project aims at regional connectivity similar to Europe. He also said that Kerala and Tamil Nadu are the best performers in the One Station One Product scheme. The Union Minister informed that the allocation in this year’s budget for Tamil Nadu rail development is Rs 6,080 crore.
The Southern Railway General ManagerShri R N Singh said that, the budget allocation of 100.25 crore rupees for new railway line in Kerala have been allocated in the 2023-24 budget. He also said that, Rs 193.49 crores have been allocated in the budget for doubling of rail lines. The study of the Thiruvananthapuram-Mangaluru rail line will be completed by September.He also said that the new Pampan Bridge will be operational by June 2023.
പ്രതികരിക്കാൻ ഇവിടെ എഴുതുക: