ന്യൂദല്‍ഹി: ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് ശ്രീലങ്കയുടെ 75ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ 2023 ഫെബ്രുവരി നാലിന് കൊളംബോ സന്ദര്‍ശിക്കും.
സന്ദര്‍ശന വേളയില്‍, രാഷ്ട്രപതി റനില്‍ വിക്രമസിംഗെയുമായും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി എം.യു.എം. അലി സാബ്രിയുമായും പരസ്പര താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ പ്രത്യേകം ഉഭയകക്ഷി ആശയവിനിമയം സഹമന്ത്രി നടത്തും. ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായി അദ്ദേഹം സംവേദനാത്മക സെഷനും നടത്തും.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. ഇന്ത്യയുടെ അടുത്ത അയല്‍രാജ്യവും സുഹൃത്തുമാണ് ശ്രീലങ്ക. ഇന്ത്യയുടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയത്തില്‍ ഒരു പ്രധാന സ്ഥാനവും ശ്രീലങ്ക വഹിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങളുടെ സാമ്പത്തിക വീണ്ടെടുപ്പിനും വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ഒപ്പം നില്ക്കാന് ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: