തിരുവനന്തപുരം: കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1931 കിലോമീറ്റര്‍ ദൂരത്തില്‍ 1,33,000 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ദേശീയ പാതകളില്‍ നടക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സമ്മതിക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായും വേഗത്തിലും നടക്കാനുള്ള അടിസ്ഥാന കാരണം ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പങ്കാളിത്തമാണെന്നും ധനമന്ത്രി അവകാശപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട തുകയും മന്ത്രി പറയുന്നുണ്ട്. 5580 കോടി മാത്രം. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ദേശീയ പാതാവികസന ജോലികള്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നു പറയാനുള്ള ഉളിപ്പില്ലായ്മയും ബജറ്റ് പ്രസംഗത്തിന് ബാലഗോപാല്‍ കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: