തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ല. ആയത് വർദ്ധിപ്പിക്കുന്നതിനായി 1959 ലെ ‘കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ ആക്ടും ബന്ധപ്പെട്ട ചട്ടങ്ങളും ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം ബജറ്റ് പ്രസ്സംഗത്തിൽ പറഞ്ഞു.
മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തും. മറ്റ് കോടതി വ്യവഹാരങ്ങൾക്ക് ഒരു ശതമാനം അധികമായി കോർട്ട് ഫീ ഈടാക്കുന്ന തരത്തിൽ 1959 ലെ നിയമം ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി.
സാധാരണ പൗരന്മാരുടെ സൗകര്യാർത്ഥം കോടതി ഫീസുകൾ ഇ-സ്റ്റാമ്പിംഗിന്റെ പരിധിയിൽ കൊണ്ടുവരും. നടപടികളിലൂടെ ഏകദേശം 50 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും കെ.എൻ ബാലഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: