തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 189.37 കോടി രൂപ. മന്ത്രി ജി.ആര്. അനില്‍ നിയമസഭയില്‍ പറഞ്ഞതാണിത്. കുടിശ്ശിക ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നുമാസത്തെ കുടിശ്ശികയാണിത്.
46,292 കര്‍ഷകര്‍ക്ക് 369.29 കോടി നല്‍കിയിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് സംഭരണ സീസണ് ആരംഭിക്കുന്നതിന് മുന്‍പ് മില്ല് ഏജന്റുമാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
സംസ്ഥാനത്ത് 50,000 മുന്‍ഗണനാ കാര്‍ഡ് ഉടന്‍ വിതരണം ചെയ്യും. മാസാവസാനം ആളുകള്‍ കൂട്ടത്തോടെ റേഷന്‍ വാങ്ങാന്‍ വരുന്നു. ജനുവരി 31ന് 9.5 ലക്ഷം പേരാണ് റേഷന്‍ വാങ്ങിയത്. ഇങ്ങനെ തിരക്കുകൂടുന്നതുമൂലം ഇ പോസ് മെഷീന് സാങ്കേതിക തകരാറുണ്ടാകുന്നു. പല ഘട്ടങ്ങളിലും കണക്ടിവിറ്റി പ്രശ്നം ഉണ്ടാകുന്നതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള സിം എടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
മാസാവസാനമാകുമ്പോള്‍ ബോധപൂര്‍വം തകരാറുണ്ടാക്കി തീയതി മാറ്റാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൊത്തത്തില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് എന്‍ഐസി ഹൈദരാബാദുമായി സംസ്ഥാനത്തെ ഐടി വിദഗ്ധര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ആധാറുമായി ലിങ്ക് ചെയ്ത് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: