കോട്ടയം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. പ്രസിഡന്റ് ജി കെ പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള, മുന്‍ പ്രസിഡന്റ് ടി എന്‍ നായര്‍ എന്നിവര്‍ പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയാണ് ചര്‍ച്ച നടത്തിയത്. നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ വിശദവിവരങ്ങള്‍ ധരിപ്പിച്ചു.
കെ എച്ച് എന്‍ എ നടത്തിക്കൊണ്ടിരുക്കുന്ന സേവാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാംസ്‌ക്കാരിക അധ്യാത്മിക കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. കണ്‍വന്‍ഷനിലേക്ക് സുകുമാരന്‍ നായരെ ജി കെ പിള്ള ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: