ന്യൂദല്‍ഹി: അടിസ്ഥാനസൗകര്യ വികസനത്തിലും ഉല്‍പ്പാദനശേഷിയിലുമുള്ള നിക്ഷേപങ്ങള്‍ വളര്‍ച്ചയിലും തൊഴിലവസരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. പകര്‍ച്ചവ്യാധിയുടെ മന്ദഗതിയിലുള്ള കാലയളവിനുശേഷം, സ്വകാര്യ നിക്ഷേപങ്ങള്‍ വീണ്ടും വളരുകയാണ്.
ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. എക്കാലത്തെയും ഉയര്‍ന്ന ഈ തുക 2013-14ല്‍ വകയിരുത്തിയ തുകയുടെ 9 ഇരട്ടിയാണ്.
ലോജിസ്റ്റിക്സ് & പ്രാദേശിക സമ്പര്‍ക്കസൗകര്യം
തുറമുഖങ്ങള്‍, കല്‍ക്കരി, ഉരുക്ക്, വളം, ഭക്ഷ്യധാന്യ മേഖലകള്‍ എന്നീ മേഖലകളിലെ സമഗ്രമായ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാനസൗകര്യ പദ്ധതികള്‍ തിരിച്ചറിഞ്ഞു. സ്വകാര്യ സ്രോതസ്സുകളില്‍ നിന്നുള്ള 15,000 കോടി രൂപ ഉള്‍പ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപത്തോടെ മുന്‍ഗണനാക്രമത്തില്‍ അവ ഏറ്റെടുക്കും. പ്രാദേശിക വ്യോമഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് അധിക വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍, അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റര്‍ ലിസ്റ്റ്
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റര്‍ ലിസ്റ്റ് വിദഗ്ധ സമിതി അവലോകനം ചെയ്യുമെന്നും നിര്‍മല സീതാരാമന് സൂചിപ്പിച്ചു. അമൃതകാലത്തിന് അനുയോജ്യമായ വര്‍ഗ്ഗീകരണവും ധനസഹായ ചട്ടക്കൂടും സമിതി ശുപാര്‍ശ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: