ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പരമ്പരാഗതവും വളർന്നുവരുന്നതുമായ മേഖലകളിൽ തുല്യ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും, സമതുലിതമായതുമായ ബജറ്റാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വിശേഷിപ്പിച്ചു. പുതിയ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും ഊന്നൽ നൽകിയ ബഡ്ജറ്റിൽ പ്രതീക്ഷകൾ ഏറെയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎൻ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ മില്ലറ്റ് കർഷകരെ കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും മില്ലറ്റ് ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ബജറ്റിലെ പദ്ധതികളെയും അദീബ് അഭിനന്ദിച്ചു.
സാമ്പത്തിക സേവനങ്ങളിലേക്ക് വേഗത്തിൽ കടന്നു ചെല്ലാൻ മൈക്രോ ലോണുകൾ നൽകുന്ന എൻബിഎഫ്സി, എംഎസ്എംഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീം വർദ്ധിപ്പിക്കാനുള്ള നീക്കം ശക്തി പകരുമെന്ന് ലുലു ഫോറെക്സ്, ലുലു ഫിൻസെർവ് എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക സേവന മേഖലയിൽ കാര്യമായ നിക്ഷേപമുള്ള അദീബ് പറഞ്ഞു
എംഎസ്എംഇകളെ ഉൾപ്പെടുത്താനും പാൻ ഒരു പൊതു ഐഡന്റിയാക്കാനും , ഡിജിലോക്കറിലെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനുള്ള തീരുമാനം ഉപയോക്തൃ ഡോക്യുമെന്റേഷന് വലിയ ഉത്തേജനം നൽകും, അത്തരം കമ്പനികൾക്കിടയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ നടത്തുന്ന എൻബിഎഫ്സികളുടെയും ഫിൻടെക്കുകളുടെയും ഓൺബോർഡിംഗ് ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ പങ്കാളികളുടെ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിർദ്ദേശം മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തീർച്ചയായും സഹായകമായകും.
ടൂറിസം ഇതിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു വരുന്നു. എന്നാൽ ഉയർന്ന പ്രവർത്തനച്ചെലവും കുറഞ്ഞ വരുമാനവുമാണ് ഈ രംഗത്തെ പിന്നോട്ട് വലിക്കുന്നത്. കൂടാതെ മേഖലാ-നിർദ്ദിഷ്ട പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നിലവിലുള്ള ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിക്കുന്നത് പ്രയോജനകരമാകുമെന്ന് അദീബ് പറഞ്ഞു.
പ്രധാനമന്ത്രി കൗശൽ വികാസ് യോജനക്ക് കീഴിൽ നൈപുണ്യ വികസനത്തിൽ ബജറ്റിന്റെ ശ്രദ്ധയൂന്നിയതും, 30 സ്കിൽ അന്താരാഷ്ട്ര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഗുണകരമാണ്. 10,000 ഇന്ത്യൻ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും നിയമിക്കുന്നതിനുമുള്ള പദ്ധതിയായ തേജസിനായി കഴിഞ്ഞ വർഷം നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി രൂപീകരിച്ച അനുബന്ധ സ്ഥാപനമായ എൻഎസ്ഡിസി ഇന്റർനാഷണലുമായി സഹകരിച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ത്യയിലെ യുവാക്കളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലന നൽകിയും വരുകയാണ്.
ട്രാവൽ & ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപമുള്ള അദീബ്, ബഡ്ജറ്റിലെ അത്തരം നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിന് സംയോജിതവും നൂതനവുമായ സമീപനം സ്വീകരിക്കാനുള്ള നിർദ്ദേശം ടൂറിസം മേഖലയ്ക്ക് ശുഭസൂചന നൽകുന്നതുമാണെന്നും. “സ്വദേശ് ദർശൻ, ദേഖോ അപ്നാ ദേശ് എന്നീ പദ്ധതികൾക്ക് കീഴിൽ, ജിഐ ഉൽപന്നങ്ങളുടെയും വെർച്വൽ ആസ്തികളുടെയും ആഗോള പ്രൊഫൈൽ ഉയർത്തുന്നതിനായി യൂണിറ്റി മാൾ പോലുള്ള ഭൗതിക സംരംഭങ്ങൾ സർക്കാർ ആവിഷ്കരിക്കുമെന്നത് പ്രോത്സാഹജനകമാണ്. പൊതു സ്വകാര്യ പങ്കാളികളുടെ ഒത്തുചേരലിലൂടെ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിർദ്ദേശം മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 50 പുതിയ വിമാനത്താവളങ്ങൾ തുറക്കാനുള്ള നിർദ്ദേശം കൂടുതൽ ഇൻബൗണ്ട് ട്രാഫിക്കിനെ വർദ്ധിപ്പിക്കുകയും അത് ഈ മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: