ഫെബ്രുവരി 3-ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പതിമൂന്നാമത് എൻ.എൻ കക്കാട് കക്കാട് സാഹിത്യ പുരസ്‌കാര സമർപ്പണം, മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും ആയ പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. ജി സതീഷ് കുമാർ പ്രശസ്തി പത്ര സമർപ്പണം നടത്തും. പുരസ്‌കാര സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി യുവ കവികൾക്കായി ഒരു വ്യാഴവട്ടക്കാലമായി ഈ പുരസ്കാരം നൽകുന്നു.
വൈകിട്ട് 5 മണിക്ക് എൻ എൻ കക്കാടിന്റെ കാവ്യ ജീവിതത്തെ പ്രതിപാദിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം നടക്കും 6 മണിക്ക് കുമാരി വിസ്മയ മുരളീധരന്റെ അഷ്ടപദി ആലാപനത്തോടെ പുരസ്‌കാര സമ്മേളനം ആരംഭിക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ കിട്ടുനായരുടെ അധ്യക്ഷതയിൽ നടക്കുന്ന പുരസ്‌കാര സമ്മേളനത്തിൽ ബാലഗോകുലം ഉപാധ്യക്ഷൻ കെ.പി ബാബുരാജൻ മാസ്റ്റർ സ്വാഗതവും, ബാലാസാഹിതി പ്രകാശൻ ചെയർമാൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ കക്കാട് അനുസ്മരണ പ്രഭാഷണവും നടത്തും. കക്കാട് പുരസ്‌കാര നിർണയ സമിതി ചെയർമാൻ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പുരസ്‌കാര ജേതാവായ ശ്രീ ഗൗതം കുമരനെല്ലൂരിനെ പരിചയപ്പെടുത്തും.
ചടങ്ങിൽ ഡോ.ജേക്കബ് തോമസ് (ഐപിഎസ് ) ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം നിർവ്വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കുമാരി അനഘ ജെ കോലത്ത് യങ്സ്‌കോളർഷിപ്പ് അവാർഡ് ജേതാക്കൾക്ക് സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും സമ്മാനിക്കും. പ്രാർഥന കുമാരി വിസ്മയ മുരളീധരൻ , ആശംസകൾ അമൃതഭാരതി വിദ്യാപീഠം അധ്യക്ഷൻ ഡോ.എം.വി നടേശൻ , കക്കാട് കുടുംബത്തിന് വേണ്ടി ശ്രീകുമാർ കക്കാടും ആശംസകൾ പറയും. സ്വാഗത സംഘം കൺവീനർ എൻ.ഹരി കൃതജ്ഞതയും പറയും.
മയിൽപീലി മാസിക , ജനം ടിവി , ജന്മഭൂമി ദിനപത്രം , കേസരി വാരിക എന്നിവയുടെ ഫേസ്‌ബുക്കിലൂടെ ലൈവ് ഉണ്ടായിരിക്കുന്നതാണ്. ലൈവ് കാണുന്നതിന് ഈ ലിങ്ക് ഉപയോഗിക്കാം.https://www.facebook.com/events/703492894575718/
പ്രതികരിക്കാൻ ഇവിടെ എഴുതുക: