ന്യൂദല്‍ഹി : സ്വര്‍ണം വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ ഇറക്കുമതി തീരുവ കൂട്ടി. കോംപൗണ്ട് റബറിന്റെ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക റബറിന് സാമ്പത്തിക സഹായം നല്‍കും. സിഗററ്റിന് മൂന്ന് വര്‍ഷത്തേയ്ക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനിയുടെ നികുതി കൂട്ടി.
എന്നാല്‍ ക്യാമറ മൊബൈല്‍, ടിവി ഘടകങ്ങള്‍ ലിഥിയം സെല്‍ എന്നിവയുടെ വില കുറയും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷപത്തിനുള്ള പരിധി 15ല്‍ നിന്നും 30 ശതമാനമാക്കി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു.
രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: