ന്യൂദല്‍ഹി: ബജറ്റ് ദിനത്തില്‍ പതിവിന് വിപരീതമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ. 2023ലെ കേന്ദ്ര ബജറ്റിന് ഓഹരി വിപണിയിലും ഉയര്‍ന്ന പ്രതീക്ഷ ചെലുത്താനായെന്ന് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബജറ്റ് ദിവസത്തില്‍ നടന്ന വ്യാപാരത്തില്‍ ആറ് തവണയും വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 1999ന് ശേഷം നിഫ്‌റ്റി ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത് 2021ലെ ബഡ്‌ജറ്റ് ദിനത്തിലായിരുന്നു. ഓഹരി സൂചികകള്‍ നേട്ടം തുടരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുകയാണ്. 2023-24 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
ഇത്തവണയും പേപ്പര്‍ ലസ് ബജറ്റ് അവതരണമാണ്. ഇന്ത്യൻ നിർമിത ടാബിലാണ് മന്ത്രി ബജറ്റ് വായിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: