കൊച്ചി: ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രാഥമികമായി ചോദ്യം ചെയ്തവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും. പോപ്പുലര്‍ ഫ്രണ്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ചേക്കുട്ടിയോട് വിവരങ്ങള്‍ തേടിയത്. നോട്ടീസ് നല്കി വിശദമായ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകും
കഴിഞ്ഞ സെപ്റ്റമ്പര്‍ 16 ന് കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാധ്യമ സെമിനാറിന്റെ മുഖ്യ സംഘാടകന്‍ തേജസ് പത്രത്തിന്റെ മുന്‍ പത്രാധിപര്‍ കൂടിയായ ചേക്കുട്ടയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായും രാഷ്ട്രീയ നിരീക്ഷകനായും പങ്കെടുക്കാറുണ്ട്.
തേജസ് ഓണ്‍ ലൈന്‍ എഡിറ്റര്‍ പി സി അബ്ദുള്ളയും ചോദ്യം ചെയ്യപ്പെടുന്നവരില്‍ ഉള്‍പ്പെടും. മനോരമയുടേയും ഏഷ്യാനെറ്റിന്റേയും ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് എന്‍ എന്‍ ഐ ചോദ്യം ചെയ്ത്. ‘മാധ്യമ’ത്തില്‍നിന്ന് പരിശീലനം ലഭിച്ച ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലിക്കെത്തിയവരാണ് ഇവരിലധികവും.
ചോദ്യം ചെയ്യപ്പെട്ടവരില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടും.
എന്‍ഐഎ നിരീക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ മതവിദ്വേഷം പടര്‍ത്തുകയും വാര്‍ത്തകള്‍ കൊടുത്തു ഭീകരരെ സഹായിക്കുകയും ചെയ്തതിനെ കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ന്യൂദല്‍ഹി, ഹൈദരാബാദ് യൂണിറ്റുകളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ ക്യാമ്പ് ചെയ്താണ്അന്വേഷണത്തിനു നേതൃത്വം വഹിക്കുന്നത്.എന്‍ഐഎയ്ക്കു പുറമേ ഐബിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: