തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കണമെന്ന് ഇടയ്ക്കിടെ സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുമെങ്കിലും മന്ത്രിമാര്‍ക്ക് ആഡംബര കാര്‍ വാങ്ങുന്നതില്‍ ഈ നിയന്ത്രണമൊന്നുമില്ല. എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ എത്തി.
മന്ത്രിമാരായ പി. പ്രസാദ്, ശിവന് കുട്ടി, സജി ചെറിയാന്, റോഷി അഗസ്റ്റിന്, അബ്ദുള്‍ റഹിമാന്‍ , റിയാസ്, ബാലഗോപാല്‍, കെ. രാജന് എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്. ഒമ്പത് വാഹനങ്ങള്‍ക്കുമായി രണ്ടരകോടിയലധികം രൂപയാണ് വില
ഇതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയില്‍ മാത്രമായി ഉപയോഗിക്കാന്‍ മന്ത്രിക്ക് അനുമതി നല്കി. അതിന് പുറമെയാണ് ഇപ്പോള്‍ ലഭിച്ച പുതിയ ക്രിസ്റ്റ.
ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തിരുമാനത്തിലാണ്. ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങള്‍ വാങ്ങി.
2021 മെയ് മാസത്തില്‍ പുതിയ ചുമതലയേറ്റപ്പോഴാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനം അനുവദിച്ചത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെയെ ഈ വാഹനങ്ങള്‍ ഓടിയിട്ടുള്ളു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുറെക്കൂടി സൗകര്യങ്ങളുള്ള ക്രിസ്റ്റ മന്ത്രിമാര്‍ക്ക് നല്‍കിയത് വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: