ന്യൂദൽഹി: അസ്ഥിരമായ ആഗോള സാമ്പത്തിക സാഹചര്യത്തിനിടയിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഒരു സുപ്രധാന ദിനവും അവസരവുമാണ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്‌ട്രപതിയുടെ ആദ്യ പ്രസംഗം നമ്മുടെ ഭരണഘടനയ്‌ക്കും പ്രത്യേകിച്ച് സ്ത്രീകളോടുള്ള ബഹുമാനത്തിനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗോത്രസമൂഹത്തിന് ഇത് അഭിമാന ദിവസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉജ്വലഇടമാകും ഇന്ത്യയുടെ ബജറ്റ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
‘ഇന്ത്യ ആദ്യം, പൗരൻ ആദ്യം’ നമ്മുടെ തൊഴിൽ സംസ്കാരത്തിന്റെ കേന്ദ്രം എന്ന ചിന്ത സ്വീകരിച്ച് ഞങ്ങൾ പാർലമെന്റിന്റെ ഈ ബജറ്റ് സമ്മേളനത്തെ മുന്നോട്ട് കൊണ്ടുപോകും. പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് മുമ്പാകെ തങ്ങളുടെ അഭിപ്രായം അവതരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: