ന്യൂദല്‍ഹി:2022ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ബോളിവുഡ് പിന്നണി ഗായിക അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്‍. 2022ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടത് അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങളാണ്. കൊറിയയുടെ ബിടിഎസ്, ടെയ്ലര്‍ സ്വിഫ്റ്റ്, ബ്ലാക്ക് പിങ്ക് എന്നിവരെയാണ് അല്‍ക്ക യാഗ്നിക്ക് പിന്തള്ളിയത്.
ഗിന്നസ് ലോകറെക്കോഡാണ് അല്‍ക്കാ യാഗ്നിക്കിന്റെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ അല്‍ക്കാ യാഗ്നിക്കിന്റെ ഗാനങ്ങള്‍ 1530 കോടി തവണയാണ് യൂട്യൂബില്‍ സ്ട്രീം ചെയ്തത്. ദിവസം 4.2 കോടി എന്ന നിലയില്‍ ജനം അല്‍ക്ക യാഗ്നിക്കിന്റെ പാട്ടുകള്‍ കേട്ടു.
2020ലും 2021ലും അല്‍ക്കായാഗ്നിക്ക് തന്നെയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടത്.
കൊറിയന്‍ ബാന്‍റായ ബിടിഎസിന്റെ ഗാനങ്ങള്‍ 795 കോടി തവണ സ്ട്രീം ചെയ്തപ്പോള്‍ ബ്ലാക്ക് പിങ്കിന്റെ ഗാനങ്ങള്‍ 703 കോടി തവണ സ്ട്രീം ചെയ്തു. ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഗാനങ്ങള്‍ 433 കോടി തവണ സ്ട്രീം ചെയ്തു.
അല്‍ക്കാ യാഗ്നിക്ക്
1990കളിലാണഅ അല്‍ക്കാ യാഗ്നിക്ക് ബോളിവുഡ് പിന്നണി ഗായികയായി എത്തുന്നത്. ആല്‍ബങ്ങള്‍ക്കും സിനിമകള്‍ക്കും വേണ്ടി 20,000 ഗാനങ്ങളെങ്കിലും പാടിയിട്ടുണ്ട്. നാല് ദശകങ്ങളായി അല്‍ക്ക യാഗ്നിക് നിറഞ്ഞുനില്‍ക്കുന്നു.
അഗല്‍ തും സാത് ഹോ, യു ആര്‍ മൈ സോണിയ എന്നിവയുള്‍പ്പെടെ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ പാടി. രണ്ട് തവണ മികച്ച ഗായികയ്‌ക്ക് ദേശീയ അവാര്‍ഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: