ന്യൂദല്‍ഹി:ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ട് കശ്മീര്‍ ഇല്ലാത്ത ഭൂപടങ്ങള്‍ ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് പറ്റിയ മാധ്യമ കൂട്ടാണ് ബിബിസിയെന്നും എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി. ഞായറാഴ്ച കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ട്വീറ്റ് അനില്‍ ആന്റണി പങ്കുവെച്ചത്.
കാശ്മീര്‍ ഇല്ലാത്ത ഭൂപടം പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി ട്വീറ്റില്‍ പറഞ്ഞു. ബിബിസി നല്കിയ കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടങ്ങളും അനില്‍ ആന്റണി ട്വീറ്റില്‍ പങ്കുവെച്ചു. “ബിബിസി നേരത്തെ പ്രസിദ്ധീകരിച്ച സത്യസന്ധതയില്ലാത്ത ഭൂപടങ്ങള്‍ വഴി ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്തു”- അനില്‍ ആന്റണി ട്വീറ്റില്‍ കുറിച്ചു. കോണ്‍ഗ്രസിന് പറ്റിയ മാധ്യമ കൂട്ടാണ് ബിബിസിയെന്നും ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനും വക്താവ് സുപ്രിയ ഷ്രിനാട്ടെയ്ക്കും പങ്കുവെച്ചുകൊണ്ട് അനില്‍ ആന്റണി പറഞ്ഞു.
ഈയിടെ ഉമ്മന്‍ചാണ്ടിയുടെ മകന് ഭാരത് ജോഡോ യാത്രയില്‍ നടക്കുമ്പോള്‍ ആന്റണിയുടെ മകന് ഒരു പണിയും ചെയ്യുന്നില്ലെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: