തിരുവനന്തപുരം: മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള സക്കോളര്‍ഷിപ്പുകള്‍ ഹിന്ദു കോണ്‍ക്‌ളേവില്‍ വിതരണം ചെയ്തു.
കേരളത്തില്‍ പ്രൊഫഷണല്‍ കോള്‌സുകള്‍ക്ക് പഠിക്കുന്ന പാവപ്പെട്ട കുട്ടിക്ക് 1000 ഡോളര്‍ വരെ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ്. കെ എച്ച് എന്‍ എ യുടെ വലിയ പരിപാടി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനാണ്.ദൈ്വവാര്‍ഷിക ഒത്തുചേരലിനു പുറമെ ക്രിയാത്മകമായ മറ്റെന്തെങ്കിലും കൂടിവേണം എന്ന തോന്നലില്‍ നിന്നുണ്ടായതാണ് െസ്‌ക്കോളര്‍ഷിപ്പ് പദ്ധതി.കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് അംഗം ഡോ. രാംദാസ് പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌ക്കാളര്‍ഷിപ്പ് വിതരണം ചെയ്തത്.
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള, മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, വെങ്കിട് ശര്‍മ്മ, സുരേന്ദ്രന്‍ നായര്‍, ടി എന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഡോ ബിജുപിളള, ഗോപിനാഥക്കുറുപ്പ്, മാധവന്‍ നായര്‍, സജീവ് ഷണ്‍മുഖം, അനില്‍കുമാര്‍ ആറന്മുള, പി ശ്രീകുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: