തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ളേവിന്റെ സമാപനസഭ വ്യത്യസ്തതയാര്‍ന്ന സമാദരണ സഭയ വേറിട്ടായിട്ടാണ് നടക്കുക. മലയാളി പ്രേക്ഷകരെ ഭക്തിയുടേയും നന്മയുടേയും പാതയിലൂടെ കൊണ്ടുപോയ സൂപ്പര്‍ ഹിറ്റ് സിനിമ മാളികപ്പുറത്തിന്റെ പിന്നണിയില്പ്രവര്ത്തിച്ചവര് ക്ഷേത്രകലകള്‍ ഉള്‍പ്പെടെ പാരമ്പ്യകലകളുടെ സംരക്ഷകരായ കലാപ്രതിഭകള്‍ എന്നിവരെ ആദരിച്ചു.അതിലുപരി സമാപന വേദിയില്‍ കെ എച്ച് എന്‍ എ നല്കിയ പുരസക്കാരങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്,
പതിനെട്ട് വയസുമുതല്‍ മുടങ്ങാട് 67 വര്‍ഷം തിരുവാഭരണപ്പെട്ട് ചുമന്ന് ശബരിമലയിലെത്തിച്ച കുളത്തിങ്ങല്‍ ഗംഗാധരന്‍പിള്ള, മാളികപ്പുറം സിനിമയില്‍ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദന, ക്ഷേത്ര ജീവനക്കാരന് ഗുരുവായൂര്‍ കൃഷ്ണന്, തന്ത്രി പ്രമുഖന് മണയത്താറ്റ് ചന്ദ്രശേഖരന് നമ്പൂതിരി,ആനക്കാരന് മാമ്പി ശരത്,അതിരുദ്രയഞ്ജം നടത്തി ചരിത്രത്തിലിടം നേടിയ അശ്വനി തന്ത്രി എന്നിവര്‍ക്ക് പുരസക്കാരം നല്‍കയിപ്പോള്‍ ആദരിക്കപ്പെ’ട്ടത് അവരുള്‍പ്പെടുന്ന വലിയൊരു മേഖലകൂടിയായിരുന്നു. അറിയപ്പെടാത്ത അടിത്തട്ടിളുള്ളവരെയാണ് അംഗീകരിച്ച് പത്മ പുരസ്ക്കാരത്തിന്റെ മാറ്റ് കൂട്ടിയതുപോലെയായിരുന്നു കെ എച്ച് എന്‍ എ പുരസക്കാരവും. ശാസ്ത്രപ്രതിഭ നമ്പി നാരായണനേയും പുരസക്കാരം നല്കി .
.jpeg)
കലാമണ്ഡലം സംഗീത (നങ്ങ്യാര്‍കൂത്ത്),ജിഷ്ണു പ്രതാപ് (കൂടിയാട്ടം ), രമേഷ് കെ വി (യക്ഷഗാനം), ഡോ മഹേഷ് ഗുരിക്കള്‍ (കളരി)യദു വിജയകൃഷ്ണന് (സംസ്ക്യതം സിനിമ),കല്ലാറ്റ് മണികണ്ഠ കുറുപ്പ് (കളമെഴുത്ത് പാട്ട്),ബി എസ് ബിജു (ചുവര്‍ചിത്രകല), അഖില്‍ കോട്ടയം (നാദസ്വരം),മണ്ണൂര്‍ ചന്ദ്രന് (പൊറാട്ട് നാടകം),ഹരികുമാര്‍ താമരക്കുടി (കാക്കാരിശ്ശി നാടകം),താമരക്കുടി രാജശേഖരന് (മുഖര്‍ശംഖ്), സുബ്രഹ്മമണ്യന്‍ പെരിങ്ങോട്( ഇയ്ക്ക), ഡോ. സഞ്ജിവ് കുമാര്‍(പഞ്ച കര്‍മ്മ ) എന്നിവരേയും ആദരിച്ചു.

മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള, ദേവനന്ദന,വിഷ്ണു ശശിശങ്കര്‍, രഞ്ജിന് രാജ് ശ്രീപത് യാന്‍ എന്നിവരെ അനുമോദിച്ചു. കുമ്മനം രാജശേഖരന്, ടി പി ശ്രീനിവാസന്, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്ക്തി ശാന്താനന്ദ മഹര്‍ഷി, നടി അനുശ്രീ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു
രാജേഷ് ചേര്‍ത്തല, മല്ലാരി എന്നിവരുടെ കച്ചേരിയും ഉണ്ടായിരുന്നു
.jpeg)
പ്രതികരിക്കാൻ ഇവിടെ എഴുതുക: