കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകനെ
വിവാഹം ചെയ്തതോടെ പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച് സിപിഎം വനിതാ നേതാവ്. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗമായ ശ്രീലക്ഷ്മി കൃഷ്ണയാണ് ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതോടെ ഇതോടെ ശ്രീലക്ഷ്മീ കൃഷ്ണയ്ക്കെതിരെ ഭീഷണികള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്.
ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വൈകാതെ പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായി. ഇതിന് പിന്നാലെ തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി പഞ്ചായത്തംഗമെന്ന പദവി രാജിവെച്ചത്.
ശ്രീലക്ഷ്മി രാജിവെച്ചതോടെ ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. 2020ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശ്രീലക്ഷ്മി 562 വോട്ടുകള്‍ക്ക് ജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: