മുംബൈ: സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചതിന് ദേഷ്യം പിടിച്ച് ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍. ഈ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
തുടക്കത്തില്‍ ആരാധകന് രണ്‍ബീര്‍ കപൂറുമായി ചേര്‍ന്ന് നിന്ന് ഏതാനും ഫോട്ടോകള്‍ എടുത്തു. അപ്പോള്‍ ചിരിച്ച മുഖത്തോടെയാണ് രണ്‍ബീര്‍ കപൂര്‍ പോസ് ചെയ്തത്.
എന്നാല്‍ ഈ ഫോട്ടോകളില്‍ തൃപ്തി വരാതെ ആരാധകനായ ചെറുപ്പക്കാരന് വീണ്ടും ഫോട്ടോകളെടുക്കാന്‍ നിര്‍ബന്ധിച്ചു. ഇതില്‍ കുപിതനായ രണ്‍ബീര്‍ കപൂര്‍ ഫോട്ടോടെയുപ്പ് കഴിഞ്ഞോ എന്ന ചെറുപ്പക്കാരനോട് തിരക്കി. കഴിഞ്ഞു എന്ന് പറഞ്ഞ ചെറുപ്പക്കാരനില്‍ നിന്നും മൊബൈല്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു രണ്‍ബീര്‍ കപൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: