തിരുവനന്തപുരം: ഒരു പ്രാദേശിക ഭാഷയോടും ഹിന്ദിക്ക് എതിര്‍പ്പോ മത്സരമോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയാണ് ഹിന്ദിയെന്നും ചിലര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രമാണ് ഹിന്ദിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു മേഖലാ ഔദ്യോഗിക ഭാഷാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി മറ്റ് പ്രാദേശിക ഭാഷകളെ ഇല്ലാതാക്കും എന്ന തരത്തിലുള്ള തെറ്റായ പ്രചരണം സൃഷ്ടിക്കപ്പെടുന്നു. വാസ്തവത്തില്‍ മറ്റ് പ്രാദേശിക ഭാരതീയ ഭാഷകളുടെ സഹോദരിയായ ഹിന്ദി ഇന്ത്യയുടെ സ്വന്തം ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ഭാഷാ വകുപ്പ് ‘കണ്ഠസ്ഥ്’ എന്ന മെമ്മറി അധിഷ്ഠിത വിവര്‍ത്തന സംവിധാനം രൂപീകരിച്ച് വികസിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഉപയോഗം ഉറപ്പാക്കി ഗവണ്മെന്റ് ഓഫീസുകളില്‍ വിവര്‍ത്തനത്തിന്റെ വേഗതയും ഗുണനിലവാരവും വര്‍ധിപ്പിച്ചതായും മിശ്ര പറഞ്ഞു. ഇതുവരെ, ഈ ടൂളില്‍ ഏകദേശം 22 ലക്ഷം വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ന്യൂറല്‍ മെഷീന് ട്രാന്സ്ലേഷന് ഉള്‍പ്പെടെ കൂടുതല്‍ പുതിയ സവിശേഷതകള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഉപയോഗക്ഷമത കൂടുതല്‍ വര്‍ദ്ധിച്ചു.
ഇമഹാശബ്ദകോശ്, മറ്റ് സാങ്കേതിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വകുപ്പ് തന്നെ ഹിന്ദിയെ ശക്തിപ്പെടുത്തുകയാണെന്നും മിശ്ര പറഞ്ഞു. ഭാരതം ബഹുസ്വരതയുടെ ദേശമാണെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഭാഷകളും ഉപഭാഷകളും അവയുടെ രൂപാന്തരങ്ങളായ വാമൊഴികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭാഷകളാല്‍ ഭാരതം സമൃദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ ഭരണഭാഷ സെക്രട്ടറി അന്‍ശുലി ആര്യ, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലും തിരുവനന്തപുരം നഗര ഭരണഭാഷ കാര്യനിര്‍വഹണ സമിതി അധ്യക്ഷയുമായ സുധര്‍മ്മിണി, ഔദ്യോഗിക ഭാഷാ ജോയിന്റ് സെക്രട്ടറി മീനാക്ഷി ജോളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലായി ഭരണഭാഷയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗവര്‍ണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: