Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിന്താശൂന്യമായ ധനധൂര്‍ത്ത്

ജനങ്ങളില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്‌ദ്ധര്‍ കരുതുന്നത്. വെള്ളക്കരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 26, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയിനത്തില്‍ എട്ടരലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ ഇതു സംബന്ധിച്ച് അവര്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ചിന്തയ്‌ക്ക് ശമ്പളക്കുടിശ്ശികയായി ലക്ഷങ്ങള്‍ നല്‍കാന്‍ പോവുകയാണെന്ന വിവാദമുയര്‍ന്നപ്പോള്‍, താന്‍ ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്തെഴുതിയിട്ടില്ലെന്നും, അങ്ങനെയൊന്നുണ്ടെങ്കില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അത് പുറത്തുവിടണമെന്നും അവര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശമ്പളക്കുടിശ്ശിക അനുവദിച്ചുകൊണ്ട് കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ചിന്ത കത്തെഴുതിയ കാര്യം പറയുന്നുണ്ട്. സര്‍ക്കാര്‍ പദവി വഹിക്കുന്ന ഒരാള്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതിന്റെയും, ഒരു മടിയുമില്ലാതെ കള്ളം പറയുന്നതിന്റെയും ദൃഷ്ടാന്തമാണിത്. ചങ്കിലെ ചൈനയെക്കുറിച്ചും മറ്റും അഭിമാനംകൊള്ളുന്ന, അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുപോലും ആധികാരികമായി സംസാരിക്കുന്ന ചിന്തയുടെ ഈ പെരുമാറ്റം ഇടതുപക്ഷ സഹജമാണ്. ഇങ്ങനെയൊക്കെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റല്ലെന്നും, പാര്‍ട്ടിയിലും സര്‍ക്കാരിലും പദവികള്‍ വഹിക്കുന്ന സഹപ്രവര്‍ത്തകര്‍ പലരും ഈ ശൈലി അനുവര്‍ത്തിക്കുന്നതായും ചിന്ത കാണുന്നുണ്ടാവും. അപ്പോള്‍ താനായിട്ട് എന്തിന് വിട്ടു നില്‍ക്കണം എന്ന ചിന്ത ചിന്തയ്‌ക്കുണ്ടാവുക സ്വാഭാവികം. സര്‍ക്കാരില്‍നിന്ന് ഇത്രയും വലിയൊരു തുക തനിക്ക് ലഭിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വിവാദത്തിനിടെ ചിന്ത പറഞ്ഞിരുന്നു. അക്കാര്യം ഇനി എന്താകുമെന്ന് അറിയില്ല.

മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന വരുത്തുമ്പോള്‍ 32 ലക്ഷം രൂപ തനിക്ക് ലഭിക്കുമെന്നത് നവമാധ്യമ പ്രചാരണം മാത്രമാണെന്നും, ഇത്രയും വലിയ തുകയൊക്കെ കൈകാര്യം ചെയ്യുന്ന പൊതുപ്രവര്‍ത്തന രീതിയല്ല തന്റെതെന്നുമൊക്കെ ചിന്ത ജെറോം വാചാലയാവുകയുണ്ടായി. എന്നാല്‍ ഈ തുകയൊക്കെ കേരളീയര്‍ക്ക് സുപരിചിതരായ പല പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ക്കും അവരുടെ മക്കള്‍ക്കും വെറും പോക്കറ്റുമണിയാണെന്ന വിവരം ചിന്തയ്‌ക്കും അറിയാത്തതല്ല. എന്നിട്ടും പറഞ്ഞുപോവുകയാണ്. ക്യാപ്‌സൂളുകളുടെ സ്വാധീനം എന്നുവേണം കരുതാന്‍. ഇതൊക്കെ കമ്യൂണിസ്റ്റ് സദാചാരത്തിന്റെ പ്രശ്‌നം. അത് എന്തുമാകട്ടെ. ഇവിടെ പ്രശ്‌നം മറ്റൊന്നാണ്. ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ധൂര്‍ത്തടിക്കാമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. 2016 ല്‍ ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ പദവിയിലെത്തുമ്പോള്‍ ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50000  രൂപ അഡ്വാന്‍സായി മാസം തോറും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് വര്‍ഷമായപ്പോള്‍ ശമ്പളം ഒരുലക്ഷമാക്കി ഉയര്‍ത്തി. ഈ നിരക്കില്‍ താന്‍ നിയമിതയായ കാലം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് ചിന്ത സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ധനവകുപ്പ് ഈ ആവശ്യം രണ്ടു തവണ നിരസിച്ചെങ്കിലും ചിന്ത സ്വന്തം സ്വാധീനം ഉപയോഗിച്ച് ആവശ്യം നേടിയെടുക്കുകയായിരുന്നു എന്നാണ് മനസ്സിലാവുന്നത്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമൊന്നുമില്ലാത്ത ഈ യുവതിക്ക് എങ്ങനെയാണ് ഇതിനൊക്കെ സാധിക്കുന്നതെന്ന ആശ്ചര്യം പല കേന്ദ്രങ്ങളും പ്രകടിപ്പിക്കുകയുണ്ടായി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഒരിക്കലും കാണാത്തവിധമുള്ള ധനധൂര്‍ത്താണ് നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കുപോലും  കടമെടുക്കേണ്ട സാഹചര്യത്തിലും ഈ ധൂര്‍ത്തിന് ഒരു കുറവും വരുത്തുന്നില്ല. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ ഓരോരോ പദവികളില്‍ നിയമിച്ച് ശമ്പളമായും മറ്റ് വകയിലും വന്‍തോതില്‍ നികുതിപ്പണം നല്‍കുകയാണ്.  ഇതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസ്സില്‍നിന്ന് ചാടിപ്പോന്ന പ്രൊഫ. കെ.വി. തോമസിനെ ക്യാബിനറ്റ് പദവിയും മറ്റ് സൗകര്യങ്ങളും നല്‍കി ദല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഈ പദവിയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തോറ്റ എ. സമ്പത്തിനെയും പിന്നീട് വേണു രാജാമണിയേയും നിയമിക്കുകയുണ്ടായി. സമ്പത്തിനെ നിയമിച്ച വകയില്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കെ.വി. തോമസിന്റേത് അവസാനത്തെ നിയമനമാവാനും സാധ്യതയില്ല. കടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നേരെയാക്കാന്‍ യാതൊന്നും ചെയ്യാതെയാണ് ഇത്തരം അനാവശ്യനിയമനങ്ങള്‍ നടത്തി ഖജനാവ് കാലിയാക്കുന്നത്. കൂടുതല്‍ കടമെടുക്കുന്ന രീതി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വച്ചതോടെ അതിനും മാര്‍ഗമില്ലാതായി. ജനങ്ങളില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്‌ദ്ധര്‍ കരുതുന്നത്. വെള്ളക്കരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി നിരക്കും  വര്‍ധിപ്പിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍ചിന്ത ജെറോം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies