കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യുവജനകാര്യകായിക മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന എട്ട് ദിവസം നീണ്ട് നില്ക്കുന്ന പതിനാലാമത് ഗോത്രവര്‍ഗ യുവജന വിനിമയ പരിപാടിക്ക് എറണാകുളത്ത് തുടക്കമായി.
കൊച്ചി മുനിസിപ്പല്‍ കോര്പറേഷന് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിപാടി വേര്ച്വലായി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് യുവജനങ്ങളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി നേതാക്കളാണ് യുവാക്കള്‍. നൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് യുവജനങ്ങളെ നയിക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കോര്പ്പറേഷന് മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, ഡിവിഷന് കൗണ്‍സിലര്‍ മനു ജേക്കബ്, പള്ളിപ്പുറം ഇഞജഎ ഗ്രൂപ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് രഘു ബി., ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അനില്‍ ഭാസ്കര്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അശ്വിന് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ‘പുതിയ ഭാരതത്തിന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ കോളേജ് ഹിന്ദി വകുപ്പ് മേധാവി ഡോ. ഇബ്രാഹിം കുട്ടി ക്ലാസ്സ് നയിച്ചു. സേക്രഡ് ഹാര്‍ട്ട് കലാലയ അങ്കണത്തില്‍ കേരളീയ കലാരൂപങ്ങള്‍ യുവജന വിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.
മാവോയിസ്റ്റ് ഭീക്ഷണി നേരിടുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, തെലുങ്കാന, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 8 ജില്ലകളില്‍ നിന്നുള്ള 200 യുവതീയുവാക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് കലൂരിലെ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ വിവിധ ഭാഷ, സംസ്കാരം, ജീവിതശൈലി, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക ഗോത്രവര്‍ഗ യുവജന പരിപാടിയുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: