കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ഒത്തുതീര്‍ന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അസ്വാരസ്യം ബാക്കി. നേരത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ രാജിവച്ച് പുറത്തുപോയ ഡയറ്കടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ള ഒരു കൂട്ടം അധ്യാപകരും ജീവനക്കാരും രാജിവെച്ചതോടെയാണ് വീണ്ടും എന്തോ ഉള്ളില്‍ പുകഞ്ഞുനാറുന്നു എന്ന പ്രതീതി ഉണ്ടായിരിക്കുന്നത്.
മാത്രമല്ല, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. ഇനിയും സ്ഥാപനത്തിന്റെ മുന്നോട്ട് പോക്ക് സുഗമമായിരിക്കില്ലെന്ന സൂചനയാണ് നല‍്കുന്നത്.
തനിക്കെതിരെ ജാതിവിവേചനം ഉന്നയിച്ച് സമരം നടത്തിയതിന് പിന്നില്‍ ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്ന് രാജിവെച്ച ശങ്കര്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയാണ് രാജിവെച്ച അധ്യാപകരെ വേദനിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 50 ദിവസമായി വിദ്യാർത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാർത്ഥികള്‍ അറിയിച്ചത്. സമരം ഒത്തുതീര്‍ന്നതായി മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചു.അതേ സമയം അടൂരുമായി സഹകരിക്കില്ലെന്ന് സമരക്കാര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: