തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ മലയാളം ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി. സുൻദീപ് കിഷൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിൾ രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു.
പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പിആർഒ: ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: