Categories: Defence

നാവികസേനയ്‌ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍; കാല്‍വരി ക്ളാസ് അന്തര്‍വാഹിനികളിലെ അഞ്ചാമൻ, ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുന്നതിൽ വിദഗ്‌ദ്ധൻ

മുംബൈയിലെ മസഗണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് അന്തര്‍വാഹിനി നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയായ വാഗിര്‍ കടലിലിറങ്ങിയത്.

Published by

ന്യൂദല്‍ഹി: കാല്‍വരി ക്ളാസ് അന്തര്‍വാഹിനികളിലെ അഞ്ചാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് വാഗിര്‍ കമ്മിഷന്‍ ചെയ്തു. മുംബൈയിലെ നേവല്‍ ഡോക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ചീഫ് ആര്‍ ഹരികുമാ‌ര്‍ പങ്കെടുത്തു. ശത്രുക്കളെ പ്രതിരോധിക്കുന്നതിനും രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഐഎന്‍എസ് വാഗിര്‍ നാവികസേനയ്‌ക്ക് സഹായകമാവും.  

മണല്‍ സ്രാവ് എന്നാണ് വാഗിറിന്റെ അര്‍ത്ഥമെന്നും ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുന്നതിനാല്‍ അന്തര്‍വാഹിനിയുടെ യോഗ്യതയ്‌ക്ക് ഇണങ്ങുന്ന പേരാണെന്നും നാവിക സേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മുംബൈയിലെ മസഗണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് അന്തര്‍വാഹിനി നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയായ വാഗിര്‍ കടലിലിറങ്ങിയത്.

-->

ലോകത്തെ ഏറ്റവും മികച്ച സെന്‍സറുകളാണ് ഐഎന്‍എസ് വാഗിറില്‍ സജ്ജീകരിച്ചിരിക്കുന്നത്. വയര്‍ ഗൈഡഡ് ടോര്‍പ്പിഡോകളും ശത്രു കപ്പലുകളെ നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ള ഉപരിതല മിസൈലുകളും വാഗിറിന്റെ ആയുധ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഡീസല്‍ എ‌ഞ്ചിനുകള്‍ക്ക് വളരെപെട്ടെന്ന് ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാകും. മാത്രമല്ല പ്രത്യേക ഓപ്പറേഷനുകള്‍ക്കായി നാവികസേനാ കമാന്‍ഡോകളെ വഹിക്കാനും അന്തര്‍വാഹിനിക്കാകും.  

സ്വയം പ്രതിരോധത്തിനായി അത്യാധുനിക ടോര്‍പ്പിഡോ ഡികോയ് സംവിധാനം വാഗിറിലുണ്ടെന്നും നാവികസേന വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന വേളയിലാണ് ഐ എന്‍ എസ് വാഗിര്‍ സേനയിലേയ്‌ക്ക് കമ്മിഷന്‍ ചെയ്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts