തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. കട പരിധി നിയന്ത്രിക്കാനുളള ശ്രമം വികസനത്തിന് തടയിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
നിക്ഷേപ സൗഹൃദ സംസ്ഥാനമായി തുടരുന്നതിനാണ് ശ്രമം. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സയും കുറഞ്ഞ ചെലവുമാക്കി. സ്കൂള്‍ വിദ്യാഭ്യാസം പരിഷ്കരിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കും. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നു. മതേതരത്വവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കും. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍സര്‍ക്കാര്‍ കൂട്ടുകെട്ട് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി.
ഭരണഘടന വെല്ലുവിളി നേരിടുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സംസ്ഥാനം മികച്ച സാമ്പത്തിക വളര്‍ച്ച നേടി. സുസ്ഥിര വികസനത്തില്‍ നിതി ആയോഗ് പട്ടികയില്‍ കേരളം മുന്നില്‍. ആര്‍ബി ഐയുടെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളര്‍ച്ച നേടിയ സംസ്ഥാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. ഏറ്റവും ദരിദ്രരുടെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. 2023 ലെ ബജറ്റിലൂടെ കാര്‍ഷിക മേഖലയെ നവീകരിക്കും. മത്സ്യമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: